1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 2, 2011

ജിജോ ദാനിയേല്‍

ഇന്ത്യയുടെ കാവല്‍പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റാനപ്പെരുന്നാള്‍ ബിര്‍മിംഗ് ഹാം സെന്റ്‌ ജോര്‍ജ്‌ സിറിയന്‍ ഓര്‍ത്തോഡോക്സ് പള്ളിയില്‍ ജൂലൈ മാസം മൂന്നാം തീയതി ഞായറാഴ്ച ആദരപൂര്‍വം കൊണ്ടാടാന്‍ കര്‍ത്താവില്‍ പ്രത്യാശിക്കുന്നു.കോര്‍ എപ്പിസ്കോപ്പ ഫാദര്‍ എല്‍ദോസ്‌ കൌങ്ങുംപിള്ളില്‍ അച്ഛന്‍റെ കാര്‍മികത്വത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് പ്രാരംഭപ്രാര്‍ഥനയും ഒന്നരയ്ക്ക് വിശുദ്ധ കുര്‍ബാനയും,കുര്‍ബാനാനന്തരം പ്രദക്ഷിണവും ആശീര്‍വാദവും നേര്‍ച്ച വിളമ്പും തുടര്‍ന്ന് സ്നേഹവിരുന്നും നടത്തപ്പെടുന്നു.

തദവസരത്തിലേക്ക് എല്ലാ വിശ്വാസികളെയും ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുകയും നേര്‍ച്ച കാഴ്ചകളുമായി വന്ന് വിശുദ്ധന്റെ മാധ്യസ്ഥവും അനുഗ്രഹവും പ്രാപിക്കണമെന്ന് വിനീതമായി അപേക്ഷിക്കുകയും ചെയ്യുന്നു.

പള്ളിയുടെ അഡ്രസ്‌

Church Of The Ascension
18 Pineapple Grove,
Birmingham,
West Midlands
B30 2TJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.