1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2016

അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മൂന്നുനാള്‍ മാത്രം മെയ് 28 ശനിയാഴ്ച്ച വൂള്‍വെര്‍ഹാമ്പ്‌ടെനില്‍, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ അഞ്ചാമത് ഇടുക്കിജില്ലാ സംഗമത്തിന് മൂന്നുനാള്‍ മാത്രം. മെയ് 28 ശനിയാഴിച്ച വൂള്‍വെര്‍ഹാമ്പ് ടെനില്‍ ഒരുക്കങള്‍ പൂര്‍ത്തിഅയി .രാവിലെ 9.30 നു രേങിസ്ട്രറേന്‍ ആരംഭിക്കുന്നു തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിദ ഇനം കലാ മത്സരങ്ങളും നടത്തപെടുന്നു. ഈ അവസരം നമ്മുടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും പ്രോല്‍സാഹിപ്പിക്കുന്നതിനുമുള്ള വേദികൂടിയാണ് .

ഇടുക്കിജില്ലയുടെ പൈതൃകവും പാരമ്പര്യവും പങ്കുവയ്ക്കുന്നതിനും ഇടുക്കികാരാന്‍ എന്നതില്‍ അഭിമാനിക്കാനും നമ്മുടെ ജില്ലയുടെ വിവിദ ഭാഗത്തുനിന്നും എത്തിച്ചേരുന്ന വെക്തികളും കുടുംബവുമായി സൌഹൃതം പങ്കിടുവാനും ബന്ധങ്ങള്‍ ഊട്ടിവളെര്‍ത്താനും ഉള്ള നല്ല അവസരം കൂടിയാണ് നമ്മുടെ സംഗമം .നമ്മുടെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയും ജെന്മ നാടിനോടുള്ള സ്‌നേഹത്തിന്റെയും പ്രതീകമായി നാട്ടില്‍ കഷ്ട്ടത അനുഭവിക്കുന്ന ഏതാനും വെകുതികളെയും കുടുംബത്തെയും നമ്മളാല്‍ കഴിയുംവിധം ഓരോ വര്‍ഷവും ചെറിയ ചാരിറ്റി സഹായം ചെയ്യുവാന്‍ കഴിയുന്നതില്‍ ഈ കൂട്ടായ്മക്ക് അഭിമാനിക്കാം . ഇടുക്കിജില്ലക്കാരുടെ ഈ കൂട്ടായ്മക്ക് ഇടുക്കിജില്ലയുടെ ജെന പ്രധിനിധികള്‍ ഭാവുകവും ആശംസകള്‍ നേര്‍ന്നിരുന്നു.

ഈ വര്‍ഷത്തെ നമ്മുടെ സംഗമം ഇടുക്കിജില്ലക്കാരുടെ ഒത്തുചേരലിനും സൌഹൃതം പുതുക്കലിനും ഉപരിയായ് യുകെയില്‍ ക്യാന്‍സര്‍ രോഗികളുടെ പരിചരനത്തിനായി പ്രവര്‍ത്തിക്കുന്ന ക്യാന്‍സര്‍ റിസേര്‍ച് യുകേക്ക് നമ്മളാല്‍ കഴിയുന്ന ഒരു തുക കണ്ടെത്തികൊടുക്കുവാനുള്ള ഒരു ശ്രമം കൂടി നടത്തുന്നു .ഇടുക്കിജില്ലാ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ നിങ്ങളുടെ പെട്ടിയില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന കുട്ടികളുടെയും വലിയവരുടെയും വസ്ത്രങ്ങള്‍ ചെറുതായതോ വലുതായതോ ആയവ ഉപയോഗകരമായവ ഒരു പ്ലാസ്റ്റിക് കവറില്‍ സംഗമ സ്ഥലത്ത് എത്തിക്കുക. ഒരു ബാഗ് നിങ്ങള്‍ എത്തിക്കുക വഴി 30 പൌണ്ട് നമുക്ക് സംഭാവന ചെയ്യാന്‍ കഴിയും ഇത്തരുണത്തില്‍ നമ്മള്‍ 50 ബാഗ് എത്തിച്ചുകൊടുത്താല്‍ 1500 പൌണ്ട് ക്യാന്‍സര്‍ രോഗികളുടെ ഷേമത്തിനു കൊടുക്കാന്‍ കഴിയുന്നത് വഴി ഇടുക്കിജില്ലാ സംഗത്തിന്, നമ്മുടെ കൂട്ടായ്മക്ക് കൂടുതല്‍ അര്‍ത്ഥവും പ്രാധാന്ന്യവും കൈവരുന്നു .എല്ലാവരുടെയും സഹകരണം ഉണ്ടാകണമേ.

നമ്മുടെ ജില്ലക്കാരായ വെക്തികളും ഇവിടെ വിദ്യാഭാസം , കല ,സാമൂഹികം ,ചാരിറ്റി തുടങ്ങിയ മേഹലകളില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട് അവരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ആഗീകരിക്കുന്നതിനുമുള്ള അവസരം കൂടിയാണ് വര്‍ഷത്തില്‍ ഒരിക്കലുള്ള നമ്മുടെ സംഗമം. കഴിഞ ഒരുവര്‍ഷകാലത്തില്‍ ഇത്തരതിലുള്ള നേട്ടങ്ങള്‍ കൈവരിച്ച വരെ ഈ വര്‍ഷവും സംഗമം കമ്മറ്റി അഗീകരിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതുമാണ്.ഇടുക്കിജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ എല്ലാവിധ മായ പ്രവര്‍ത്തനവും നല്ലരീതിയില്‍ വിജയകരമായി മുന്നോട്ടു നയിക്കാന്‍ നേതൃത്വം കൊടുത്ത കണ്‍വീനെര്‍ ജസ്റ്റിന്‍ എബ്രഹാം മറ്റു യുകെ യുടെ വിവധ ഭാഗത്ത് നിന്നും ജനകീയമായി തെരഞ്ഞെടുക്കപെട്ട എല്ലാ കമ്മറ്റി കാരുടെയും സജീവ സഹകരണം ഇടുക്കിജില്ലാ സംഗമത്തിന് കെട്ടുറപ്പും ശക്തിയുമായി .

നമ്മുടെ ഈ അഞ്ചാമത് സംഗമം വിവിധ കലാപരിപാടികളാലും യുകെയിലെ പ്രശസ്ത കേട്ടെറിംഗ് സ്ഥാപനമായ ചിന്നാസ് രുചികരവും വിഭവസമൃതമായ ഭഷണതാലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സന്തോഷത്തിന്റെ ഒരു ദിനമാക്കുവാന്‍ ഇടുക്കിജില്ലക്കാരായ മുഴുവന്‍ വെക്തികളെയും കുടുബത്തെയും ഏറ്റവും സന്തോഷത്തോടെ വൂള്‍വെര്‍ഹാമ്പ്‌ടെനിലേക്ക് ഇടുക്കിജില്ലാ സംഗമം കമ്മറ്റി സ്വാഗതം ചെയ്യുന്നു.. കൂടാതെ സംഗമത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വിലപെട്ടതും ആകര്‍ഷകവുമായ പലവിധ റാഫിള്‍ സമ്മാനവും ഒരുക്കീരിക്കുന്നു നിങ്ങളുടെ ഭാഗ്യം പരീഷിക്കാന്‍ തയ്യാറായി വരുക .

സംഗമ വേദിയുടെ അഡ്രസ് .

WoodCross Lane, Bliston, WV14 9BX.

1. ജസ്റ്റിന്‍ എബ്രഹാം കണ്‍വീനെര്‍ .റോതെര്‍ഹം

2. ഷിബു കൈതോലില്‍ ബേണ്‍ലി

3. പീറ്റര്‍ താനോളില്‍ സൌത്ത് വേല്‍സ്

4. ബെന്നി മേച്ചേരിമണ്ണില്‍ നോര്‍ത്ത് വേല്‍സ്.

5. ജിമ്മി ജേക്കബ് സ്‌കെഗ്ഗിന്‍സ്.

6. റോയ് മാത്യു മാഞ്ചെസ്‌റ്റെര്‍.

7.അജിമോന്‍ എടകര ഗ്ലോ കസ്‌റ്റെര്‍

8. ബാബു തോമസ് ഗാട്ട് വിക്ക് .

9.തോമസ് കടുവിനാല്‍ സോമ്മര്‍ സെറ്റ് .

10. ബിജു അഗസ്ത്യന്‍ നോര്‍വിച്.

11. വിന്‍സി വിനോദ് മാഞ്ചെസ്‌റ്റെര്‍ .

12.ബിജോ ടോം ബിര്‍മിങ്ങ്ഹം.

13. ഷിബു വാലിന്മേല്‍ അബര്‍ദീന്‍ .

14 ജോബി ബേബി പോര്ട്‌സ് മൌത്ത് .

15. ഷിനു മാണി നോര്‍വിച്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.