മാഞ്ചസ്റ്റര്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിന് പുതിയ ഭാരവാഹികളായി. കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആതിഥ്യത്തില്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈസി വാക്കോവറിലൂടെ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ സന്തോഷ് സ്കറിയായെ പ്രസിഡന്റായും റോച്ചഡേല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെ ജെയിംസ് ആന്റണി സെക്രട്ടറിയായും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ജോസ് മാത്യു ട്രഷറര്‍ ആയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ റ്റോമി കുര്യനെ നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറായും തിരഞ്ഞെടുത്തു.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷ് സ്കറിയ എം.എം.സി.എ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മികച്ച ഒരു സംഘാടകനുമാണ്. ഭാര്യ ജെസി സന്തോഷ് വിഥിന്‍ഷോ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. മക്കളായ സെനീറ്റ വാലി റെയിഞ്ച് സ്കൂളിലും സെബിറ്റ വിഥിന്‍ഷോ സെന്റ് ആന്റണീസ് സ്കൂളിലും പഠിക്കുന്നു. കൂടുതല്‍ അസോസിയേഷനുകളെ ഉള്‍പ്പെടുത്തി മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്ന് പ്രസിഡന്റ് സന്തോഷ് സ്കറിയ അറിയിച്ചു. റോച്ചഡേയില് ഇന്ത്യന്‍ മലയാളി അസോസിയേഷന്റ സജീവ പ്രവര്‍ത്തകനും ട്രഷററുമായ ജെയിംസ് ആന്റണിയാണ് റീജിയണ്‍ സെക്രട്ടറി.
ലിമയുടെ ജോസ് മാത്യുവും, എം.എം.സി.എ യുടെ റ്റോമി കുര്യനും കൂടി ചേരുമ്പോള്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ വളര്‍ച്ചയുടെ പുത്തന്പടവുകള് താണ്ടുമെന്ന് കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല