അലക്‌സ് വര്‍ഗീസ്: ആത്മ നിര്‍വൃതിയില്‍ മാഞ്ചസ്റ്റര്‍ മലയാളികള്‍ ; സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ മെയ് 27,28,29 തിയതികളില്‍. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ നാലാമത് ദേവാലയമായ സെന്റ്. ജോര്‍ജ് ഓര്‍ത്തഡോക്‌സ് മാഞ്ചസ്റ്റര്‍ ദേവാലയത്തിന്റെ കൂദാശയും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളും ഈ മാസം 27, 28, 29 തീയതികളില്‍ അഭിവന്ദ്യ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.
മാഞ്ചസ്റ്റര്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയുടെ സ്വന്തം ദേവാലയം എന്ന ചിരകാലാഭിലാഷം ദൈവകൃപയാല്‍ പൂവണിയുകയാണ്. ഏകദേശം 5 ലക്ഷം പൌണ്ട് ചിലവഴിച്ചു അതിമനോഹരമായി പണി കഴിപ്പിച്ച ദേവാലയം കേരളീയ ശൈലിയോട് സാമ്യം ഉള്ളതാണ്.
റവ. ഫാ. വര്‍ഗീസ് മാത്യുവിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങളുടെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ ദേവാലയം ഇത്രയും വേഗം പണി പൂര്‍ത്തിയാക്കിയത്. 2004 ല്‍ റവ. ഫാ. ഹാപ്പി ജോര്‍ജിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഈ പ്രാര്‍ത്ഥന കൂട്ടായ്മ ഇന്ന് നൂറോളം കുടുംബങ്ങള്‍ അടങ്ങിയ യുകെയിലെ തന്നെ വലിയ ഒരു ദേവാലയം ആണ്.
27 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ ആദ്യ ഭാഗം 8 മണിയോടെ അവസാനിക്കുകയും 28 ന്, ശനിയാഴ്ച രാവിലെ 7 മണിയോടെ ആരംഭിക്കുന്ന ദേവാലയ കൂദാശയുടെ രണ്ടാം ഭാഗവും വി. കുര്‍ബാനയും 1 മണിയുടെ പൊതുയോഗത്തോടെ അവസാനിക്കുകയും ചെയ്യും.29 നു ഞായറാഴ്ച രാവിലെ 8.30 നു ആരംഭിക്കുന്ന പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാള്‍ ഉച്ചക്ക് 12 മണിയുടെ ഭക്തിനിര്‍ഭരമായ റാസയോടെ പര്യവസാനിക്കും.
എല്ലാ യുകെ വിശ്വാസികളും ഈ പരിശുദ്ധ ദേവാലയ കൂടാശയിലും പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഇടവക വികാരി റവ. ഫാ. വര്‍ഗീസ് മാത്യു ക്ഷണിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റോയി സാമുവേല്‍ (സെക്രട്ടറി): 07863360671
എബ്രഹാം ജോസഫ്: 07846869098
വിലാസം:
ബ്രോണ്‍ലോ വേ, ഹല്ലിവെല്‍, ബോള്‍ട്ടന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല