സാബു ചുണ്ടക്കാട്ടില്‍: തലമുറകളായി പകര്‍ന്നു കിട്ടിയ വിശ്വാസപാരമ്പര്യം തിരക്കേറിയ പ്രവാസജീവിതത്തില്‍ വ്യത്യസ്തമായ ഭാഷാ സംസ്‌കാരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍നിന്നും പുതുതലമുറയ്ക്ക് മൂല്യശോഷണം സംഭവിക്കാതെ പകരുവാനുതകുന്ന , കുടുംബജീവിത്തിലെ വിവിധ തലങ്ങളില്‍ പ്രശസ്തരായ വ്യക്തികള്‍, ഡോക്ടര്‍മാര്‍,സൈക്യാട്രിസ്റ്റ്,പ്രമുഖരായ വചനപ്രഘോഷകര്‍ എന്നിവരുടെ ക്ലാസുകള്‍,കൂടാതെ ജീവിതാനുഭവ സാക്ഷ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ദമ്പതീ ധ്യാനം ഈ അവധിക്കാലത്ത് മെയ് 30 മുതല്‍ ജൂണ്‍ 2 വരെ വെയില്‍സില്‍ വച്ച് നടക്കുന്നു.പ്രശസ്ത വചനപ്രഘോഷകന്‍ ഫാ സോജി ഓലിക്കലും,സെഹിയോന്‍ യു കെ ടീമും നേതൃത്വം നല്‍കുന്ന നാലു ദിവസത്തെ താമസിച്ചുള്ള ഈ ധ്യാനത്തിന് 125 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്.കുട്ടികള്‍ക്ക് പ്രായത്തിന് ആനുപാതികമായ കുറവുണ്ടായിരിക്കും. വൈവാഹിക കൂദാശകളുടെ പുനരര്‍പ്പണം, കുട്ടികള്‍ക്കുള്ള പ്രത്യേക ക്ലാസുകള്‍, സ്പിരിച്വല്‍ ഷെയറിംങ്,എന്നിവയിലൂടെ കുടുംബനവീകരണം ലക്ഷ്യമിടുന്ന ഈ ധ്യാനത്തിലേക്കുള്ള ബുക്കിംങിനായി സെഹിയോന്‍ യു കെ യുടെ വെബ്‌സൈറ്റില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയോ, 07737935424 ( ടോമി ചെമ്പോട്ടിക്കല്‍),07825750356( ബെര്‍ളി തോമസ് )എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല