സ്വന്തം ലേഖകന്‍: ഫേസ്ബുക്കില്‍ ദൈവനിന്ദ, പാകിസ്താനില്‍ ക്രിസ്ത്യന്‍ യുവാവിന് അറസ്റ്റും പീഡനവും. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ദൈവനിന്ദ നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെ പാക് പോലീസ് അറസ്റ്റു ചെയ്തത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഉസ്മാന് എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
എന്നാല്‍, അറസ്റ്റിനു പിന്നിലുള്ള കാരണം കെട്ടിച്ചമച്ചതാണെന്ന് ഉസ്മാന്റെ ഭാര്യ ആരോപിക്കുന്നു. ഇത്തരത്തില്‍ ഒരു പോസ്റ്റ് തന്റെ ഭര്‍ത്താവ് പ്രചരിപ്പിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഗ്രാമത്തിലെ പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ ചേര്‍ന്ന് കളിയാക്കുന്നത് ഉസ്മാന് വിലക്കിയിരുന്നു.
ഇതിന്റെ പ്രതികാരമായി ഈ ആണ്‍കുട്ടികള്‍ ഉസ്മാനെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് കയ്യേറ്റംചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ഉസ്മാനെ ആക്രമിച്ച മുസ്ലീം ആണ്‍കുട്ടികളെ അറസ്റ്റു ചെയ്യുന്നതിനു പകരം ഉസ്മാനെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല