അലക്സ് വര്‍ഗീസ്: പിറവം സംഗമത്തിന്റെ ചീഫ് ഗസ്റ്റ് ആയ ജൂനിയര്‍ മജീഷ്യന്‍ ശ്രീ അശ്വിന് രാജ് ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. നാളെ നടക്കാനിരിക്കുന്ന പിറവം സംഗമം ചെസ്റ്റര്‍ ഫീല്‍ഡിന് അടുത്തുള്ള ഫൌണ്ട്ഡ്രി അഡ്വന്ഞ്ച്വര് സെന്ററില്‍ ഷാജു കുടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ചീഫ് ഗസ്റ്റ് ആയി ജൂനിയര്‍ മജീഷ്യന്‍ ശ്രീ അശ്വിന് രാജ് പങ്കെടുക്കുന്നു.
2012 ല്‍ രാഷ്ട്രപതിയില്‍ നിന്നും ചീഫ് മിനിസ്ട്രി ഗോള്‍ഡ് മെഡലും 2015 ല്‍ കേരള ചലച്ചിത്ര അക്കാദമി ചില്ട്രന് ഷോര്‍ട്ട് ഫിലീം അവാര്‍ഡും നിരവധി അന്തര്‍ ദേശീയ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് നടക്കുന്ന പരിപാടികളില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ജൂനിയര്‍ മജീഷ്യന്റെ മാജിക് ഷോയും നടക്കുന്നതായിരിക്കും.
പരിപാടിയുടെ സംഘാടകരായ വര്‍ഗീസ് ചുള്ളിക്കര, ബിനോ മാത്യൂ, സനല്‍ ജോണ്‍, ടൈമസ് മാത്യു, റെജി കുടിലില്‍, ബിജു, ബിജു പോള്‍, റെജി വട്ടപറമ്പില്‍, സിജു ചാക്കോ, ലൂട്ടന്‍ മാത്യൂ, എബി കുടിലില്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല