മുരളി തയ്യില്‍: ഈ മെയ് മാസം 28ന് ശനിയാഴ്ച നമ്മുടെ പ്രിയ കവി സച്ചിദാനന്ദന് സപ്തതി കടന്ന് പോകുകയാണല്ലൊ. വേറിട്ട കവിതകളുടെ സൃഷ്ടി കര്‍മ്മത്താല്‍ തന്റെ തനതായ വ്യക്തിപ്രഭാവത്താല്‍ എന്നും മലയാള സാഹിത്യത്തില്‍ തിളങ്ങി നില്ക്കുന്ന കവിയോടുള്ള ആദരസൂചകമായി , ലണ്ടനിലുള്ള കലാ സാഹിത്യ സേനഹികള്‍ ഒത്ത് കൂടി കവി യുടെ ഈ എഴുപതാം പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്…
‘കട്ടന്‍ കാപ്പിയും കവിതയും ‘എന്ന കൂട്ടായ്മയാണ് , ലണ്ടനിലെ ഫോറസ്റ്റ് ഗേറ്റിലുള്ള ,’ പ്രിയന്സ് ഹാളി’ല്‍ വെച്ച് ഈ ശനിയാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ, സച്ചിദാനന്ദന് കവിതകളുടെ പരായണവും, ചര്‍ച്ചയുമൊക്കെയായി ഈ ചടങ്ങ് സംഘടിപ്പിന്നത്..
അന്നെ ദിവസം സച്ചിദാനന്ദന് കവിതകളെ കുറിച്ച് ഒരു ലഘു പഠനം അവതരിപ്പിക്കുന്നത് മുരുകേഷ് പനയറയാണ് .ജോസ് ആന്റണിയാണ് കവിയുടെ ‘നെരീദ ഡീകണ്സ്ട്രക്ഷണ് ടെക്നിക്കി’നെ കുറിച്ചുള്ള ഒരു അവലോകനം നടത്തുന്നത് , പിന്നീട് പ്രിയനും, സുഗതനും അദ്ദേഹത്തിന്റെ കവിതകളെ കുറിച്ച് വിലയിരുത്തി സംസാരിക്കുന്നതായിരിക്കും . പിന്നെ പങ്കെടുക്കുന്ന ഏവരും കവിയുടെ ഓരോ കവിതകള്‍ പാരായണം ചെയ്യുകയും , ശേഷം അതിനെ കുറിച്ചുള്ള ചര്‍ച്ചയും നടത്തുന്നതാണ്
ഒപ്പം തന്നെ ഇപ്പോള്‍ സിംലയിലുള്ള കവിയുമായി ഫോണില്‍ കൂടി ലൈവായിട്ടുള്ള ഒരു ചോദ്യോത്തര ചര്‍ച്ചയും ഉണ്ടായിരിക്കുന്നതാണു്. എല്ലാ കലാ സാഹിത്യ പ്രേമികളയും ഈ സദസ്സില്‍ പങ്ക ചേരുവാന്‍ ക്ഷണിച്ചു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല