ലണ്ടന്‍: കെമസ്ട്രി, ഫിസിക്സ്, കണക്ക് എന്നീ വിഷയങ്ങള്‍ പഠിച്ച് ഒന്നാംക്ലാസോടെ പാസായ ഗ്രാജ്വേറ്റുകളെ ഇരുപതിനായിരം പൗണ്ട് ശമ്പളത്തില്‍ അദ്ധ്യാപകരാകാന്‍ നിയമിക്കുന്ന വാര്‍ത്ത പുറത്തുവന്നത് ഇന്നലെയാണ്. കെമസ്ട്രി, ഫിസിക്സ്, കണക്ക് വിഷയങ്ങള്‍ എടുത്ത് പഠിച്ചവരുടെ നല്ലകാലമെന്നൊക്കെയുള്ള റിപ്പോര്‍ട്ടിന് തൊട്ടുപിന്നാലെ വന്ന വാര്‍ത്ത ഗ്രാജ്വറ്റ് വിദ്യാര്‍ത്ഥികളെ അല്പമൊന്ന് അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഒരു ജോലി ഒഴിവിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം 83 ആണെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇതാണ് ഏവരേയും അങ്കലാപ്പിലാക്കുന്നത്. ഗ്രാജ്വേറ്റുകളെ വന്‍ ശമ്പളത്തില്‍ നിയമിക്കാന്‍ തുടങ്ങിയോടെ അതിനുള്ള അപേക്ഷകരുടെ തള്ളിക്കയറ്റവും തുടങ്ങിയെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മൂന്നുവര്‍ഷംകൊണ്ട് ഗ്രാജ്വേറ്റുകാര്ക്ക് കിട്ടുന്ന ശമ്പളം 500 പൗണ്ടില്‍ 25,500 പൗണ്ടായി ഉയര്‍ന്നിരിക്കുകയാണ്. അതുതന്നെയാണ് ഓരോ ജോലിക്കും അപേക്ഷിക്കുന്നവരുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അസോസിയേഷന് ഓഫ് ഗ്രാജ്വേറ്റ് റിക്രൂട്ടേഴ്സ് പറഞ്ഞ കണക്കുകള്‍ പ്രകാരമാണ് ഈ കണക്ക് വെളിയില്‍ വിട്ടിരിക്കുന്നത്. ഗ്രാജ്വേറ്റ് ജോലികള്‍ ഇപ്പോള്‍ അങ്ങേയറ്റം മത്സരം നിറഞ്ഞ മേഖലയായി മാറിയിട്ടുണ്ടെന്നാണ് റിക്രൂട്ട്മെന്റ് അസോസിയേഷന് വക്താക്കള്‍ പറയുന്നത്. അതേസമയം ഗ്രാജ്വേറ്റുകള്‍ ജോലിക്ക് അപേക്ഷിക്കുന്ന കാര്യത്തില്‍ വളരെ സൂക്ഷ്മത ഉള്ളവരാണെന്ന് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല