സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും തൂക്കമുള്ള പെണ്‍കുട്ടി കര്‍ണാടകയില്‍ ജനിച്ചു. ലോകത്ത് ഇതുവരെ ജനിച്ച കുഞ്ഞുങ്ങളില്‍ ഏറ്റവും ഭാരമുള്ള പെണ്‍കുട്ടി എന്ന ബഹുമതിയാണ് കര്‍ണാടകയില്‍ നന്ദിനി എന്ന 19 കാരിയുടെ പെണ്‍കുഞ്ഞിനു ലഭിച്ചത്. 6.8 കിലോ ഗ്രാമാണ് ശിശുവിന്റെ ഭാരം. സാധാരണ ഒരു നവജാത ശിശുവിന്റെ ഭാരം ശരാശരി 3.4 കിലോ ഗ്രാം ആണെന്നിരിക്കെ. അതിന്റെ ഇരട്ടി ഭാരവുമായാണ് പെണ്‍കുഞ്ഞിന്റെ ജനനം.
നന്ദിനിക്ക് പ്രമേഹമുണ്ടെന്നു കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാര്‍ അതീവ ജാഗ്രതയോടെയാണ് ഈ കേസ് പരിഗണിച്ചത്. കുഞ്ഞിനും പ്രമേഹം ബാധിക്കുമെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍, കുട്ടി ആരോഗ്യവതിയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇരുവരും സുഖമായിരിക്കുന്നുവെങ്കിലും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും.
അമേരിക്കയിലെ മാസച്യൂസെറ്റ്സില്‍ 2014ല്‍ ബ്രയന്‍ കരോളിന് റൂസാക് ദമ്പതികള്‍ക്കു പിറന്ന കറിസയാണ് ഇതുവരെ ഏറ്റവും ഭാരം കൂടിയ നവജാത പെണ്‍കുട്ടിയായി കണക്കാക്കപ്പെട്ടിരുന്നത്. 6.49 കിലോഗ്രാം തൂക്കവുമായാണു കറിസ ജനിച്ചത്.
ഇന്ത്യയിലെതന്നെ ഏറ്റവും ഭാരം കൂടിയ ശിശുവുമാണു നന്ദിനിയുടെ മകള്‍. കഴിഞ്ഞ നവംബറില്‍ ഫിര്‍ദൗസ് ഖാതുന് പ്രസവിച്ച ആണ്‍കുട്ടിക്ക് 6.7 കിലോ തൂക്കമുണ്ടായിരുന്നു.
ലോകത്തിലെ ഏറ്റവും തൂക്കമു ള്ള ശിശു ജനിച്ചത് 1879 ല്‍ കാനഡയിലാണ്. 10.77 കിലോഗ്രാം ഉണ്ടായിരുന്ന ആണ്‍കുട്ടി 11 മണിക്കൂറിനുശേഷം മരിച്ചുപോയി. 1955 ല്‍ ഇറ്റലിയില്‍ ജനിച്ച 10.21 കിലോഗ്രാം തൂക്കമുള്ള ആണ്‍കുട്ടിയാണ് ആരോഗ്യവാനായി ജനിച്ച ഏറ്റവും തൂക്കമുള്ള ശിശു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല