എ. പി. രാധാകൃഷ്ണന്: ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്ടന് കമ്മ്യൂണിറ്റി സെന്റെര് ഇല് ഒത്തുകൂടിയ സനാതന ധര്‍മ്മ സാരഥികള്‍ക്ക് വൈശാഖ പുണ്യം; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്സംഗം ഭക്തിപൂര്‍വം ആചരിച്ചു. അടുത്തമാസത്തെ സത്സംഗം ജൂണ്‍ 25 നു ശനിയാഴ്ച വൈവിദ്യമാര്‍ന്ന പരിപാടികളോടെ ഗുരുപൂര്‍ണിമയായി ആഘോഷിക്കും.
ഇന്നലെ വൈകീട്ട് ആറുമണിക്ക് നടന്ന വിഷ്ണു സഹസ്രനാമ പാരായണത്തോടെ വൈശാഖ മാസചാരണത്തിന് തുടക്കമായി. തുടര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന നടന്നു. സന്തോഷ്, മിനി വിജയകുമാര്‍, ദിവ്യ ബ്രിജേഷ്, നവനീത് രാജേഷ് എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ പ്രത്യേകം ശ്രദ്ധ നേടി. പകമേളമായി പ്രശസ്ത മൃദംഗ വിദ്വാന് മയില്‍വാഹനം വിജയരാജ, യുര്താന് ശിവദാസ് എന്നിവര്‍ വിസ്മയകരമായ പ്രകടനം കാഴ്ച വെച്ചു. രണ്ടുമണികൂറോളം നീണ്ട ഭജനക്കുശേഷം പ്രശസ്ത ഗായകന് സുധീഷ് സദാനന്ദന് ഭക്തി ഗാനങ്ങള്‍ ആലപിച്ചു. ‘തിരുപാര്കടലില് പള്ളികൊണ്ടായെ’ എന്നാ ഗാനം അതീവ ഹൃദ്യമായിരുന്നു. മുരളി അയരുടെ നേതൃത്വത്തില്‍ നടന്ന അര്‍ച്ചന, ദീപാരാധന, ആരതി എന്നിവയ്ക്ക് ശേഷം വിപുലമായ അന്നദാനം നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല