സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്നിന്റെ മാതൃസഹോദരിക്ക് അമേരിക്കയില്‍ ഡ്രൈക്ലീനിംഗ് കട. 1998 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇവര്‍ ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയായ കിം ജോഗ് ഇല്ലിന്റെ ഭാര്യ കോ യോംഗ് ഹുയിയുടെ സഹോദരിയാണ്. ഭര്‍ത്താവ് റി ഗ്യാംഗിയും മൂന്നു കുട്ടികളുമുള്ള ഇവര്‍
ഡ്രൈക്ലീനിംഗ് ഷോപ്പ് നടത്തിയാണ് ജീവിക്കുന്നത്.
കുട്ടിക്കാലത്ത് കിം ജോംഗ് ഉന്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ കഴിയവെ യോംഗ് സുക് ആയിരുന്നു പരിചരിച്ചത്. കിം ദേഷ്യക്കാരനായിരുന്നു എന്നും കളി തടസപ്പെടുത്തി പഠിക്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്ത് ഒന്നും പറയാറുണ്ടായിരുന്നില്ല എന്നും അവര്‍ ഓര്‍മ്മിക്കുന്നു. പക്ഷേ, ഭക്ഷണം ഉപേക്ഷിച്ചും മറ്റു പലതരത്തിലുമായിരുന്നു അവന്റെ പ്രതിഷേധമെന്ന് കോ യോംഗ് വാഷിംഗ്ടണ്‍ പോസ്റ്റിനു നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
തന്റെ മകനും കിമ്മും ജനിച്ചത് ഒരു സമയത്തായിരുന്നു. അത് പൊതുവെ പ്രചരിപ്പിക്കപ്പെടുനതു പോലെ 1982 ലോ 1983 ലോ 83 അല്ല, മറിച്ച് 1984 ലാണ് കിം ജനിച്ചതെന്നും അവര്‍ പറയുന്നു. ബാസ്‌കറ്റ് ബോള്‍ കളി ജീവനുതുല്യം സ്‌നേഹിച്ച കിം ഉറക്കത്തില്‍പോലും പന്ത് സമീപം സൂക്ഷിച്ചിരുന്നു.
മൈക്കിള്‍ ജോര്‍ദ്ദാന്റെ കടുത്ത ആരാധകനായ കിം ഡെന്നീസ് റോഡ്മാനായി പലവട്ടം വിരുന്നൊരുക്കിയിട്ടുണ്ട്. 1992ല്‍ കിമ്മിന്റെ എട്ടാം പിറന്നാള്‍ ദിനത്തില്‍ സൈനിക വേഷം സമ്മാനമായി ലഭിച്ചപ്പോള്‍ത്തന്നെ താന്‍ ഉത്തരകൊറിയയുടെ പരമാധികാരി ആകുമെന്ന് കിം ഉറപ്പിച്ചിരുന്നു. എന്നാല്‍, അമേരിക്കയോടുള്ള വൈര്യത്തിനു കാരണം ഇന്നും ആര്‍ക്കും വ്യക്തമല്ല കോ യോംഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല