സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്ക് ജനസംഖ്യക്ക് ആനുപാതികമായി ക്വോട്ടാ അനുവദിക്കാന്‍ ഒരുങ്ങി കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനാണ് ഇത്തരമൊരു നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നേരത്തേതന്നെ ക്വോട്ട സംബന്ധിച്ച പഠനം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍.
2014 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 31 ശതമാനം മാത്രമാണ് സ്വദേശികള്‍. 12.5 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ. ഏതാണ്ട് 30 ലക്ഷമാണ് വിദേശികള്‍. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ വിദേശത്തൊഴിലാളികളുടെ എണ്ണം പരിമിതപ്പെടുത്താനായി ക്വോട്ടസംവിധാനം ഏര്‍പ്പെടുത്താന്‍ പഠനം തുടങ്ങിയത്.
ഓരോ രാജ്യക്കാരായ പ്രവാസികള്‍ക്ക് ക്വോട്ട നിശ്ചയിക്കുന്ന തിനായി രാജ്യത്തിന്റെ ജനസംഖ്യാഘടന സംബന്ധിച്ച് പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ചില തൊഴില്‍മേഖലകള്‍ പ്രവാസികള്‍ കുത്തകയാക്കുന്നതിന് ക്വോട്ട സമ്പ്രദായം തടയിടും. പ്രവാസി തൊഴിലാളികളുടെ വരവ് നിയന്ത്രിക്കും. കുവൈത്തികള്‍ കുറഞ്ഞ മേഖലകളില്‍ വൈദഗ്ധ്യം ലഭിച്ച വിദേശികളെ റിക്രൂട്ട് ചെയ്യും.
കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഏഴുലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തിലുണ്ടെന്നാണ് ഏറ്റവും പുതിയ കണക്ക്. ഈജിപ്താണ് രണ്ടാംസ്ഥാനത്ത്–5.2ലക്ഷം.ബംഗ്ളാദേശ്, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, സിറിയ എന്നീ രാജ്യക്കാരും പിന്നിലുണ്ട്.
ഓരോ വിദേശരാജ്യക്കാരുടെയും എണ്ണം കുവൈത്ത് ജനസംഖ്യയുടെ പത്തുശതമാനമായി കുറയ്ക്കാനുള്ള പദ്ധതി 2014 ഡിസംബറില്‍ പാര്‍ലമെന്റും ക്യാബിനറ്റും തള്ളിയിരുന്നു. തുടര്‍ന്ന് പ്രവാസികളുടെ താമസം അഞ്ചോ പത്തോ വര്‍ഷമായി പരിമിതപ്പെടുത്താനുള്ള പദ്ധതിയില്ലെന്നും കുവൈത്ത് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല