ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാലും രണ്ടാം നമ്പര്‍ റോജര്‍ ഫോഡററും വിംബിള്‍ഡണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ എതിരാളികളെ തകര്‍ത്താണ് ഇരുവരും ക്വാര്‍ട്ടറില്‍ കടന്നത്. ആറ് തവണ ചാംപ്യനായ ഫെഡറര്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യയുടെ മിഖായേല്‍ യൂസ്‌നിയെ പരാജയപ്പെടുത്തി.
ആദ്യ സെറ്റ് നഷ്ടപ്പെട്ടതിനു ശേഷമായിരുന്നു ഫെഡറര്‍ തിരിച്ച് വന്ന ജയം സ്വന്തമാക്കിയത്. സ്‌കോര്‍: 6-7, 6-3, 6-3, 6-3.ക്വാര്‍ട്ടറില്‍ ഫെഡറര്‍ ഫ്രാന്‍സിന്റെ സോംഗയെ നേരിടും.
നിലവിലെ വിംബിള്‍ഡണ്‍ ജേതാവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ നദാല്‍ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പെട്രോയോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് ജയിച്ചത്. ആദ്യസെറ്റ് നദാല്‍ നേടിയപ്പോള്‍ രണ്ടാം സെറ്റ് ഡെല്‍പെട്രോ നേടി. തുടര്‍ന്ന് ശക്തമായി തിരിച്ചുവന്ന നദാല്‍ മൂന്നും നാലും സെറ്റും വിജയവും കൈക്കലാക്കി. സ്‌കോര്‍: 7-6, 3-6, 7-6, 6-4. ക്വാര്‍ട്ടറിന്‍ നദാല്‍ അമേരിക്കയുടടെ മാഡി ഫിഷിനെ നേരിടും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല