1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സാബു ചുണ്ടക്കാട്ടില്‍: മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമാകും; ആദ്യ പ്രെമോ വീഡിയോ പുറത്തിറക്കി
ഒരു പതിറ്റാണ്ടില്‍ ഏറെയായി യുകെ മലയാളികള്‍ ഒത്തു ചേരുന്നതും, നാട്ടിലെ പള്ളി പെരുന്നാള്‍ ആഘോഷങ്ങളെ ഒരു പടി കടത്തിവെട്ടി വര്‍ഷങ്ങളായി നടന്നു വരുന്ന ആഘോഷങ്ങളില്‍ ഒന്നാണ് മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍. യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട മാഞ്ചസ്റ്റര്‍ ഇന്ന് യുകെയുടെ മലയാറ്റൂര്‍ എന്നാണറിയപ്പെടുന്നത്. പതിവ് പോലെ ഈ വര്‍ഷവും ജൂണ്‍ 26 നു കൊടിയേറി ജൂലൈ 1,2 തീയതികളില്‍ പ്രധാന തിരുന്നാള്‍ ആഘോഷങ്ങളുമായിട്ടാണ് ഇക്കുറി തിരുന്നാള്‍ കൊണ്ടാടുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തിന്റെ പിന്നണി ഗായകന്‍ കെ. ജി. മാര്‍ക്കോസ് നയിച്ച ഗാനമേള വിശ്വാസികള്‍ക്ക് വിരുന്നായി മാറിയപ്പോള്‍ ഇക്കുറി ബിജു നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലൈവ് ഓര്‍ക്കസ്ട്രയുമായി ഗാനമേള നയിക്കുക. ഷ്രൂസ്ബറി രൂപതയുടെ സംയുക്ത തിരുന്നാള്‍ ആഘോഷമായിട്ടാണ് ഈ വര്‍ഷം മുതല്‍ മാഞ്ചസ്റ്റര്‍ തിരുന്നാള്‍ അറിയപ്പെടുക.

രൂപതയുടെ മാസ് സെന്ററുകളായ സ്‌റ്റൊക്ക്‌പോര്‍ട്ട്, ബര്‍ക്കിന്‍ ഹെഡ് ടെല്‍ഫോര്‍ഡ്, ക്രൂ, മാക്ലസ് ഫീല്‍ഡ്, നോര്‍ത്ത്വിച്ച്, ചെസ്റ്റര്‍, വിഥിന്‍ ഷോ, എന്നിവടങ്ങളില്‍ നിന്നുമുള്ള വിശ്വാസികളും സകുടുംബം തിരുന്നാള്‍ ആഘോഷപരിപാടികളുടെ വിജയത്തിന് ചുക്കാന്‍ പിടിക്കുമ്പോള്‍ യുകെ കണ്ട ഏറ്റവും വലിയ തിരുന്നാള്‍ ആഘോഷമായി ഇതു മാറ്റുവാനുള്ള ഒരുക്കത്തിലാണ് രൂപത വിശ്വാസികള്‍. ഇതിനിടെ തിരുന്നാള്‍ വിജയത്തിനായുള്ള ആദ്യ പ്രൊമോ വീഡിയോ പുറത്തിറക്കി. ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയാണ് ആദ്യ വീഡിയോ പുറത്തിറക്കിയത്.

ജൂണ്‍ 26 നു കൊടിയേറി ജൂലൈ 2 നു തിരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും. ജൂണ്‍ 26 മുതല്‍ 30 വരെ എല്ലാ ദിവസവും വൈകുന്നേരം വൈകുന്നേരം 5 നു ദിവ്യബലിയും മധ്യസ്ഥ പ്രാര്‍ത്ഥനയും ലദീഞ്ഞും നടക്കും. പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ 1 വെള്ളിയാഴ്ച വൈകുന്നേരം 4 നും ജൂലൈ 2 നു രാവിലെ 10 മുതലും ദിവ്യബലിക്ക് തുടക്കമാകും. ജൂലൈ 1,വൈകുന്നേരം 6 മുതല്‍ വിഥിന്‍ ഷോ ഫോറം സെന്ററില്‍ ബിജു നാരായണന്റെ ഗാനമേളക്ക് തുടക്കമാകും.

ജൂലൈ രണ്ടിലെ ദിവ്യബലിയില്‍ കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോസഫ് പുന്നക്കൊടിയും ബിഷപ്പ് മാര്‍ക്ക് ഡേവീസും കാര്‍മ്മികരാകും. ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ലയിന്‍ വ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന വിവിധ കമ്മിറ്റികള്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.