1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2016

സ്വന്തം ലേഖകന്‍: ഇറാക്കി സേന ഫല്ലൂജ നഗരം വളയുന്നു, ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് കളമൊരുങ്ങി. ഐഎസിന്റെ പിടിയിലുള്ള ഇറാക്കിലെ ഫല്ലൂജ നഗരം തിരിച്ചുപിടിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയാണ് ഇറാഖ് സേനയെന്നാണ് യുദ്ധമുഖത്തു നിന്നുള്ള വാര്‍ത്തകള്‍. ഇറാക്കിന്റെ പ്രത്യേക സേന മൂന്നു വശത്തുനിന്ന് ഫല്ലൂജയിലേക്ക് നീങ്ങുകയാണെന്നും ഒരു യൂണിറ്റ് നഗരത്തില്‍ കടന്നെന്നും അധികൃതര്‍ അറിയിച്ചു.

ബാഗ്ദാദില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഫല്ലൂജ 2014 മുതല്‍ ഐഎസ് ശക്തികേന്ദമാണ്. നഗരത്തില്‍നിന്നു സാധാരണക്കാരുടെ പലായനം രക്ഷപ്പെടുന്നത് ഐഎസ് തടഞ്ഞിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കുറെപ്പേര്‍ പലായനം ചെയ്‌തെങ്കിലും ഇനിയും അര ലക്ഷത്തോളം പേര്‍ നഗരത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന.

ഇറാക്കി വ്യോമസേനയുടെയും അമേരിക്കന്‍ വിമാനങ്ങളുടേയും പിന്‍ബലത്തോടെയാണ് ഇറാക്കി സൈന്യം ഫല്ലൂജ ആക്രമിക്കുന്നത്. ഇറാന്റെ ഷിയാ പോരാളികളും ഇവരുടെ സഹായത്തിനുണ്ട്. 400 നും 1000 നും ഇടക്ക് ഐഎസ് ഭടന്മാരാണു ഫല്ലൂജയിലുള്ളതെന്നും ഇവരെ തുരത്തി 48 മണിക്കൂറിനകം നഗരം തിരിച്ചുപിടിക്കാമെന്നാണു കരുതുന്നതെന്നും ഇറാക്കി സൈനിക വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.