സ്വന്തം ലേഖകന്‍: അച്ഛന്‍ പെരുമ! ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട താരത്തെ തഴഞ്ഞ് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് അവസരം. ഒരു ഇന്നിംഗ്‌സില്‍ ആയിരം റണ്‍സടിച്ച് റെക്കോര്‍ഡിട്ട പ്രണവ് ധന്‍വാഡെയെ തഴഞ്ഞ് സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന് അണ്ടര്‍ 16 ടീമില്‍ സെലക്ഷന്‍ നല്‍കിയതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം വ്യാപകമാകുകയാണ്.
അന്തര്‍മേഖല ടൂര്‍ണമെന്റിനുള്ള പശ്ചിമ മേഖലാ ടീമിലാണ് അര്‍ജുന്‍ തെന്‍ഡുല്‍ക്കറെ ഉള്‍പ്പെടുത്തിയത്. ഒറ്റ ഇന്നിംഗ്‌സില്‍ ആയിരം റണ്‍സ് നേടി റെക്കോര്‍ഡിട്ട പ്രണവിനെ ഒഴിവാക്കി സച്ചിന്റെ മകന് പ്രത്യേക പരിഗണന നല്‍കിയെന്നാണ് വിമര്‍ശനം. ഓള്‍ ഇന്ത്യ ജൂണിയര്‍ സെലക്ഷന്‍ കമ്മറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റിലാണ് പ്രണവ് 1009 റണ്‍സ് നേടി റെക്കോര്‍ഡിട്ടത്. ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് പ്രണവ് സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. 59 സിക്‌സുകളും 129 ഫോറുകളും അടങ്ങുന്നതായിരുന്നു പ്രണവിന്റെ ഇന്നിംഗ്‌സ്.
മുംബൈ കല്യാണ്‍ സ്വദേശിയായ പ്രണവിന്റെ പിതാവ് ഓട്ടോ ഡ്രൈവറാണ്. അതേമസയം പ്രണവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന് കാരണം മോശം എതിരാളികളാണെന്നും ടീം സെലക്ഷന്റെ പേരില്‍ സച്ചിനെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല