സ്വന്തം ലേഖകന്‍: അഭയാര്‍ഥികളെ വേണ്ട വേണ്ട, പകരം രണ്ടു ലക്ഷം പൗണ്ട് പിഴയടക്കാന്‍ തയ്യാറായി സ്വിസ് ഗ്രാമം. യൂറോപ്പിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ സ്വിറ്റ്‌സര്‍ലന്‍ഡ് പുതുതായി നടപ്പിലാക്കിയ ക്വോട്ട സംവിധാനമനുസരിച്ച് ഒരോ ഗ്രാമവും നിശ്ചിത അഭയാര്‍ഥികളെ വീതം ഏറ്റെടുക്കണം. ഇതിനു തയാറല്ലെങ്കില്‍ രണ്ടു ലക്ഷം പൗണ്ട് പിഴ നല്‍കണം.
എന്നാല്‍, ഇതില്‍ പിഴയാണ് ഒബെര്‍വില്‍ലിയലി എന്ന ഗ്രാമം തെരഞ്ഞെടുത്തത്. 2,20,000 ജനസംഖ്യ വരുന്ന ഈ ഗ്രാമത്തില്‍ 300 പേര്‍ കോടീശ്വരന്മാരാണ്. വിഷയം വോട്ടിനിട്ടപ്പോള്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് എതിരായി ഗ്രാമത്തിലുള്ളവര്‍ വോട്ടു ചെയ്തു.
അതേസമയം, തീരുമാനത്തിലെ വംശീയത ചൂണ്ടിക്കാട്ടി ഒരുവിഭാഗം രംഗത്തുവന്നു. ഒടുവില്‍ അഭയാര്‍ഥികളെ നിരസിക്കുന്നത് വംശീയതയല്ലെന്ന് ഗ്രാമത്തിന്റെ മേയര്‍ ആന്ദ്രേസ് ഗ്‌ളാര്‍നെര്‍ ഉറച്ച നിലപാട് എടുക്കുകയായിരുന്നു.
നിരസിച്ച അഭയാര്‍ഥികള്‍ സിറിയയില്‍ നിന്നുള്ളവരോ സാമ്പത്തികമായി തകര്‍ന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരോ ആയിരിക്കുമെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും സിറിയന്‍ അഭയാര്‍ഥികള്‍ സഹായം അര്‍ഹിക്കുന്നവര്‍ തന്നെയാണെന്നും ഗ്‌ളാര്‍നെര്‍ കൂട്ടിച്ചേര്‍ത്തു. പിഴയായി നല്‍കുന്ന പണം അവരെ സഹായിക്കാനായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല