1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2016

സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ മാരക ചര്‍മ്മ രോഗം പടരുന്നതായി റിപ്പോര്‍ട്ട്, രോഗം പരത്തുന്നത് ഈച്ചകള്‍. ക്യുട്ടേനിയസ് ലെഷ്മാനിയാസിസ് എന്ന മാരകമായ ചര്‍മ്മ രോഗമാണു ഗള്‍ഫ് രാജ്യങ്ങളില്‍ പടരുന്നത്. സിറിയന്‍ അഭയാര്‍ഥികളിലൂടെയാണു ഗള്‍ഫ് രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ മാത്രം അന്‍പതിനായിരത്തോളം ആളുകള്‍ക്കാണു രോഗം പിടിപെട്ടത്. യമന്‍, തുര്‍ക്കി, ജോര്‍ദ്ദന്‍ എന്നി രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. രോഗത്തിന്റെ വ്യാപനം തുടര്‍ന്നാല്‍ പ്രവാസികളിലൂടെ കൂടുതല്‍ രാജ്യങ്ങളിലേക്ക് ഇതു വ്യാപിക്കും.

രക്തം കുടിക്കുന്ന മണലീച്ചകളാണ് രോഗവാഹകര്‍. ഇവയിലൂടെ ശരീരത്തില്‍ കടക്കുന്ന ഒരു പരാദജീവി ക്യാസറിനു സമാനമായ മുറിവുകളും പുണ്ണുകളും അഴുക്കുകളും ശരീരത്തില്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് ശരീരത്തിലെ ചര്‍മ്മം അഴുകുകയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുകയും ചെയ്യും. സിറിയയില്‍ ഏതാണ്ട് 41,000 പേര്‍ക്ക് രോഗം ബാധിച്ചതയാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.