1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2016

ജയ്‌സണ്‍ ജോര്‍ജ്: ലണ്ടനിലെ മലയാളി കലാ ആസ്വാദകര്‍ക്കായി അവിസ്മരണീയമായ ഒരു കലാസന്ധ്യ ‘നാദ വിനീത ഹാസ്യം’ ജൂണ്‍ 17 വെള്ളിയാഴ്ച അരങ്ങേറുന്നു. യു.കെ. മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന അലൈഡ് ‘നാദ വിനീത ഹാസ്യം’ ഈസ്റ്റ് ഹാമില്‍ അണിയിച്ചൊരുക്കുന്നത് ഗര്‍ഷോം ടി.വി.യുടെ സഹകരണത്തോടെ ഫ്രണ്ട്‌സ് ഓഫ് ലണ്ടനും സ്വയം പ്രോപെര്‍ട്ടീസും ചേര്‍ന്നാണ്.

2014 ലെ പ്രസിദ്ധമായ ‘ചിത്രഗീതം’ സ്റ്റേജ് ഷോക്ക് ശേഷം ഇതാദ്യമായാണ് യുക്മ ഇത്ര വിപുലമായ ഒരു പ്രൊഫഷണല്‍ സ്റ്റേജ് ഷോ യു.കെ. മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഗായകനും നടനും സംവിധായകനും, അതിനെല്ലാമുപരി യുവാക്കളുടെ ഹരവുമായ ശ്രീ.വിനീത് ശ്രീനിവാസന്റെ ആദ്യ യൂറോപ്യന്‍ പര്യടനം എന്നനിലയില്‍ ‘നാദ വിനീത ഹാസ്യം’ ഇതിനകം ഏറെ ശ്രദ്ധേയമായിക്കഴിഞ്ഞു.

സിനിമസംഗീത രംഗത്ത് കൈവക്കാത്ത മേഖലകളില്ലാത്ത ശ്രീ.നാദിര്‍ഷാ , വൈക്കം വിജയലക്ഷ്മി, രഞ്ജിനി ജോസ് , പാഷാണം ഷാജി, വീണ നായര്‍, പ്രശാന്ത് കാഞ്ഞിരമറ്റം, വിനോദ് ജുഗ്ഗലെര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍, കേരളത്തില്‍ നിന്നുള്ള ലൈവ് ഓര്‍കെസ്ട്രയുടെ സാങ്കേതിക മികവോടു കൂടിയാണ് ‘നാദ വിനീത ഹാസ്യം’ അരങ്ങേറുന്നത്. സംഗീതത്തിനും ഹാസ്യത്തിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ പരിപാടി ജൂണ്‍ 17 വെള്ളിയാഴ്ച 6.30 ന് ഈസ്റ്റ് ഹാമിലെ ബാര്‍കിങ്ങ് റോഡിലുള്ള WHITE HOUSE VENUE ഹാളില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായ ‘നാദ വിനീത ഹാസ്യ’ത്തിന് ജനങ്ങളുടെ ഭാഗത്തുനിന്നും ഇതുവരെ വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനി രണ്ടു ആഴ്ചകള്‍ കൂടി മാത്രം അവശേഷിച്ചിരിക്കെ, അവസരം നഷ്ട്ടപ്പെടുത്താതെ എത്രയും വേഗം ഇഷ്ട്ടപെട്ട കാറ്റഗറികളിലുള്ള ടിക്കറ്റുകള്‍ കരസ്ഥമാക്കേണ്ടതാണു. ടിക്കറ്റുകള്‍ക്കും മറ്റ് വിശദ വിവരങ്ങള്‍ക്കും ‘ഫ്രണ്ട്‌സ് ഓഫ് ലണ്ടന്‍’ടെയും ‘സ്വയം പ്രോപെര്‍ട്ടീസ്‌ന്‌ടെയും’ താഴെ പറയുന്നപ്രതിനിധികളെ ബന്ധപ്പെടേണ്ടതാണ്.

JAISON GEORGE : 07841613973, THOMAS KAKKASSERY : 07958792290

TONY CHERIAN : 07584074707, GEESON KADAVY : 07727253424

ELDHO VADAKEL : 07747017479, ROY VAGHESE : 07882029738

BABU JOSEPH : 07828804885, RAJEEV : 07737743567

JOSHY : 07886801225, SHAJAN JOSEPH : 07828915827

YESUDAS : 07475761087, ANIL Swayam Properties : 07766315534

SAJISH TOM (UUKMA National General Secretary) : 07706913887

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.