സ്വന്തം ലേഖകന്‍: നാലു വൃക്കകളുമായി ജീവിക്കുന്ന 17 വയസുള്ള ചൈനക്കാരി വൈദ്യശാസ്ത്രത്തിന് അത്ഭുതമാകുന്നു. വിട്ടുമാറാത്ത നടുവേദന കാരണം ചികിത്സ തേടിയ ക്സിയോലിന്‍ എന്ന പെണ്‍കുട്ടിയുടെ ശരീരത്തിലാണ് രണ്ടിനു പകരം നാലു വൃക്കകള്‍ കണ്ടത്തെിയത്. കുട്ടിക്കാലത്ത് സാധാരണ കുട്ടികളെപ്പോലെ ആരോഗ്യവതിയായിരുന്നു ക്സിയോലിന്‍.
എന്നാല്‍, നടുവേദനയെ തുടര്‍ന്ന് അള്‍ട്രാസൗണ്ട് സ്കാനിങ് എടുത്തു നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ അന്തംവിട്ടു. നാലു വൃക്കകളുമായാണ് 17 വര്‍ഷം പെണ്‍കുട്ടി ജീവിച്ചത്. ഡ്യൂപക്സ് മോണ്‍സ്ട്രോസിറ്റി എന്ന അപൂര്‍വ രോഗമാണിതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
1500 ല്‍ ഒരാള്‍ എന്ന തോതിലാണ് ഈ അസുഖം ബാധിച്ചവരിലെ മരണനിരക്കെന്നും ഈ തകരാര്‍ ഉള്ളവരില്‍ മിക്കവര്‍ക്കും ഇക്കാര്യം മരണംവരെ അറിയില്ലെന്നും പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരില്‍ ഒരാള്‍ പറഞ്ഞു. അധികമായി ഉള്ള വൃക്കകള്‍ സാധാരണഗതിയില്‍ പ്രവര്‍ത്തനക്ഷമമായിരിക്കില്ല.
മറ്റുള്ളവയോട് ചേര്‍ന്നുനില്‍ക്കുന്നതിനാല്‍ ഇവ എളുപ്പം നീക്കംചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു.എന്നാല്‍, ക്സിയോലിന്റെ കാര്യത്തില്‍ അധിക വൃക്കകള്‍ ഓപറേഷന് നടത്തി നീക്കം ചെയ്യാന്‍തന്നെ തീരുമാനിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല