സ്വന്തം ലേഖകന്‍: അറബിക്കടലിന്റെ റാണിയെ കാണാന്‍ ആഡംബര കപ്പലുകളുടെ റാണിയെത്തി. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലിന്റെ ആഡംബര കപ്പല്‍ ഓവേഷന്‍ ഓഫ് ദ സീയാണ് കൊച്ചിയുടെ തീരത്തെത്തിയത്. രണ്ട് ദിവസത്തേക്കാണ് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിട്ടിരിക്കുന്നത്.
ദുബായില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ കൊച്ചി തീരത്ത് എത്തിയത്. 4000 യാത്രക്കാരും 1649 ജീവനക്കാരും അടക്കം 5649 പേരുമായാണ് കപ്പലിന്റെ യാത്ര. റോയല്‍ കരീബിയന്‍ ലൈന്‍സിന്റെ ഏറ്റവും പുതിയ ആഡംബര കപ്പലായ ഓവേഷന്‍ ഓഫ് ദ സീയെ വന്‍ സ്വീകരണത്തോടെയാണ് കൊച്ചി വരവേറ്റത്.
കഴിഞ്ഞ ഏപ്രിലില്‍ കടലിലിറങ്ങിയ കപ്പലിന്റെ കന്നിയാത്രയാണിത്. ലോകത്തിലെ ഏറ്റവും നീളമുള്ള കപ്പലുകളില്‍ രണ്ടാം സ്ഥാനത്താണ് ഈ കപ്പല്‍. 348 മീറ്ററാണ് കപ്പലിന്റെ നീളം. ദുബായ്, മസ്കറ്റ്, കൊച്ചി, പനാഗ്, സിംഗപ്പുര്‍ എന്നീ തീരങ്ങളിലൂടെയാണ് കപ്പല്‍ സഞ്ചരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല