സ്വന്തം ലേഖകന്‍: കുവൈറ്റില്‍ സ്വദേശികളുടെയും വിദേശികളുടെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാനുള്ള നിയമം നിലവില്‍ വന്നു. എകദേശം 43 ലക്ഷത്തിലധികം ഡിഎന്‍എ സാമ്പിളുകളാണ് ഇപ്രകാരം ശേഖരിക്കുന്നത്. ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി മുന്ന് സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാനേഷ്വണ വിഭാഗവും പൗരത്വ പാസ്പോര്‍ട്ട് കാര്യ വകുപ്പും സംയുക്തമായാണ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സ്വദേശികളില്‍ നിന്നായിരിക്കും സാമ്പിളുകള്‍ ശേഖരിക്കുന്നത്. കുവൈറ്റ് പൗരന്മാര്ക്ക് അനുവദിച്ചിരിക്കുന്ന ഇലക്ട്രോണിക്ക് പാസ്പോര്‍ട്ട് ഇനി ലഭ്യമാകണമെങ്കില്‍ നിര്‍ബന്ധമായും ഡിഎന്‍എ സാമ്പിള്‍ നല്‍കണം.
രാജ്യതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി മാത്രമേ ഡിഎന്‍എ സാമ്പിളുകള്‍ ഉപയോഗിക്കു എന്ന് നിയമം ഉറപ്പു നല്‍കുന്നുണ്ട്. ഉമീനിരില് നിന്നുമാണ് ഡിഎന്‍എ ശേഖരിക്കുന്നത്. ഇതിനായി ഒരു മിനിറ്റ് മാത്രമാണ് ആവശ്യമെന്നും എല്ലാ പൗരന്മാരും നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല