സ്വന്തം ലേഖകന്‍: 3 ഭാര്യമാരും 35 മക്കളും, എങ്കിലും പാകിസ്താന്‍കാരനായ മുഹമ്മദ് ഖില്‍ജി നാലാം വിവാഹത്തിന്റെ തിരക്കിലാണ്. പാകിസ്താനിലെ ക്വറ്റ സ്വദേശിയായ ജാന്‍ മുഹമ്മദ് ഖില്‍ജിക്ക് മൂന്നു ഭാര്യമാരിലായി 35 മക്കളുണ്ടെങ്കിലും മക്കളുടെ എണ്ണത്തില്‍ 46 കാരനായ ഖില്‍ജി ഒട്ടും തൃപ്തനല്ല. നാലാതൊരു ഭാര്യയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള തിരക്കിലാണ് ഖില്‍ജി.
നൂറു മക്കളെങ്കിലും വേണമെന്നാണ് ഖില്‍ജിയുടെ ആഗ്രഹം. കൂടുതല്‍ മക്കള്‍ ഉണ്ടാകുകയെന്നത് തന്റെ മതപരമായ ബാധ്യതയാണെന്നാണ് ഖില്‍ജിയുടെ അഭിപ്രായം. അദ്ദേഹത്തിന്റെ മറ്റ് മൂന്ന് ഭാര്യമാരും പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്. ഇസ്ലാമിക ആചാരങ്ങള്‍ പിന്തുടരുന്ന പാകിസ്താനില്‍ നാലു ഭാര്യമാര്‍ അനുവദനീയമാണെങ്കിലും ആദ്യ ഭാര്യയുടെ അനുവാദവും മതസ്ഥാപനങ്ങളുടെ അനുമതിയും ആവശ്യമാണ്.
എന്നാല്‍ ബഹുഭാര്യത്വ സംവിധാനം കുടുംബ പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നാണ് രാജ്യത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വാദം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ദക്ഷിണേഷ്യയിലെ ജനന നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് പാകിസ്താന്. എന്നാല്‍ ഈ സാങ്കേതിക പ്രശ്നങ്ങളൊന്നും തനിക്ക് ബാധമല്ലെന്ന മട്ടില്‍ പെണ്ണന്വേഷണത്തിലാണ് ഖില്‍ജി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല