1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 5, 2016

സ്വന്തം ലേഖകന്‍: നരേന്ദ്ര മോഡിക്ക് അഫ്ഗാനിസ്ഥാന്റെ പരമോന്നത ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം. അഫ്ഗാനിസ്ഥാനില്‍ ഹ്രസ്വ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ പുരസ്‌കാരം നല്‍കി അഫ്ഗാനിസ്ഥാന്‍ ആദരിച്ചത്.

അഫ്ഗാന്റെ ചരിത്രത്തിലെ നാഴികകല്ലായ അഫ്ഗാന്‍ഇന്ത്യാ ഡാം ഉദ്ഘാടനം ചെയ്ത ശേഷമാണ് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി മോഡിക്ക് പുരസ്‌കാരം സമ്മാനിച്ചത്. യഥാര്‍ഥ സാഹോദര്യത്തിന് ആദരം അര്‍പ്പിച്ച് അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ അമീര്‍ അമനുള്ള ഖാന്‍ നല്‍കി മോഡിയെ ആദരിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ചിത്രം സഹിതം ട്വീറ്റ് ചെയ്തു.

ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഹെറാത്ത് പ്രവിശ്യയിലാണ് തന്ത്രപരമായി ഏറെ പ്രധാന്യമുള്ള സൗഹൃദ അണക്കെട്ട് ഉയര്‍ന്നിരിക്കുന്നത്. മുന്‍പ് സാല്‍മ ഡാം എന്നറിയപ്പെട്ടിരുന്ന ഈ അണക്കെട്ട് ഇന്ത്യയുടെ കൂടി സഹകരണത്തോടെയാണ് 1700 കോടി രൂപ മുടക്കി നിര്‍മ്മിച്ചത്. 75,000 ഹെക്ടര്‍ ഭൂമിയുടെ ദാഹം മാറ്റുന്ന ഈ അണക്കെട്ടില്‍ നിന്നും 42 മെഗാവാട്ട് വൈദ്യൂതിയും ഉത്പാദിപ്പിക്കാനാണ് പദ്ധതി.

25 മിനിറ്റ് നീളുന്ന പ്രസംഗത്തിനു ശേഷമാണ് മോഡി ഡാം ഉദ്ഘാടനം ചെയ്തത്.
ഡാം ഉദ്ഘാടനത്തിനുശേഷം അദ്ദേഹം സൂഫി വിശുദ്ധനായ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ജന്മനാട്ടില്‍ പ്രാര്‍ഥന നടത്തി. പ്രസംഗത്തിന്റെ അവസാനം അഫ്ഗാന്‍ ജനതയ്ക്കും ലോകത്തിലെ മുസ്ലീം സമൂഹത്തിനും വിശുദ്ധ റംസാന്‍ മാസത്തിന്റെ ആശംസയും നേര്‍ന്നാണ് മോഡി മടങ്ങിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.