സ്വന്തം ലേഖകന്‍: അന്തരിച്ച ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി കേരളത്തിനു വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ ആള്‍! കായിക മന്ത്രി ഇപി ജയരാജന്റെ വിവരം കണ്ട് അന്തംവിട്ട് നാട്ടുകാര്‍. മനോരമ ന്യൂസിലെ ടെലിഫോണ്‍ അഭിമുഖത്തിനിടെയാണ് കായിക മന്ത്രി മണ്ടത്തരം വിളമ്പിയത്. അന്തരിച്ച ബോക്‌സിംഗ് താരം മുഹമ്മദ് അലിയെ അനുസ്മരിക്കുകയായിരുന്നു ജയരാജന്‍. മുഹമ്മദ് അലിയെ താങ്കള്‍ എങ്ങനെ അനുസ്മരിക്കുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മുഹമ്മദ് അലി അമേരിക്കയില്‍ വച്ച് മരിച്ച വാര്‍ത്ത ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക ലോകത്ത് പ്രഗഗ്ഭനായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. കായികലോകത്ത് അദ്ദേഹം ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി ലോകരാഷ്ട്രങ്ങളില്‍ ഉയര്‍ത്തി എന്നാണ് ജയരാജന്‍ തട്ടിവിട്ടത്. അബദ്ധ പഞ്ചാംഗം കേട്ടതോടെ വാര്‍ത്താ അവതാരക പതിയെ അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങള്‍ ട്രോളുകളുമായി ജയരാജനെ കൊന്നു കൊലവിളിക്കുകയാണ്. തിരുവഞ്ചുരൊക്കെ എത്രയോ ഭേദമെന്നു പറഞ്ഞാണ് ട്രോളര്‍മാര്‍ തുടങ്ങുന്നത്. കായിക മന്ത്രിക്കു ശക്തി മാത്രം മതിയോ ബുദ്ധി വേണ്ടെ? സ്പീക്കറുടെ കസേര മറിച്ചിട്ടപ്പോള്‍ എന്തായിരുന്ന പവ്വര്‍ എന്നിങ്ങനെ പോകുന്നു പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല