സ്വന്തം ലേഖകന്‍: സിഗരറ്റ് വിറ്റാല്‍ തലവെട്ടും, ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകളുടെ കഥകള്‍ അവസാനിക്കുന്നില്ല. മോഷണം നടത്തിയതിനു ഒരാളുടെ കൈപ്പത്തി വെട്ടിമാറ്റുകയും സിഗരറ്റ് വിറ്റതിന് ആറുപേരുടെ തലയറുക്കുകയും ചെയ്താണ് ഐസിസ് ഏറ്റവും ഒടുവില്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നത്.
കുട്ടികളും സ്ത്രീകളുമടങ്ങുന്ന വന്‍ ജനാവലിക്കു മുമ്പിലായിരുന്നു ശിക്ഷ. സിറിയയില്‍ നിന്നുമാണു മോഷ്ടാവിനെ പിടികൂടിയത്. ഇറാഖില്‍ നിന്നും സിഗരറ്റു വില്‍പ്പനക്കാരേയും പിടികൂടി. ശിക്ഷ നടപ്പാക്കിയതിനു ശേഷം ഭീകരര്‍ ദൃശ്യങ്ങള്‍ പുറത്തുവിടുകയായിരുന്നു.
മൊസുള്‍ നഗരത്തിനു മധ്യഭാഗത്തായിരുന്നു സിഗരറ്റ് വിറ്റവര്ക്കുള്ള ശിക്ഷ നടപ്പിലാക്കിയത്. ഇതിന്റെ വിധിന്യായം ഭീകരരില്‍ ഒരാള്‍ ജനങ്ങള്‍ക്കു മുന്നില്‍ വായിച്ചു കേള്‍പ്പിച്ചു. ഇതിനു ശേഷമായിരുന്ന തലയറുക്കല്‍. മൃതദേഹം മൊസുളിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
കാത്തുനിന്ന ജനക്കുട്ടത്തിനു നടുവിലേയ്ക്കു കറുത്ത വസ്ത്രങ്ങള്‍ ധരിപ്പിച്ചാണു മോഷ്ടാവിനെ ഭീകരര്‍ കൊണ്ടുവന്നത്.
കുറ്റവാളിയുടെ കൈ മേശമേല്‍ ബലമായി വയ്ക്കുകയും കയറുകൊണ്ടു ബന്ധിക്കുകയും ചെയ്തു. ശേഷം കൈപ്പത്തി മുറിച്ചുമാറ്റുകയായിരുന്നു. ഈ സമയങ്ങളില്‍ കുറ്റവാളിയുടെ മുഖം മൂടിയിരുന്നില്ല. കൈപ്പത്തി മുറിച്ചുമാറ്റിയ ശേഷം കറുത്ത തുണികൊണ്ട് കെട്ടിവക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല