സ്വന്തം ലേഖകന്‍: തലക്ക് അടിയേറ്റ ഇറ്റലിക്കാരന് ഒറ്റ രാത്രി കൊണ്ട് പച്ചവെള്ളം പോലെ ഫ്രഞ്ച് ഭാഷ സംസാരിച്ചു. മാധ്യമങ്ങള്‍ ജെ.സി എന്നു മാത്രം പേര് പുറത്തുവിട്ട മധ്യവയ്സ്കനായ ഇയാള്‍ക്കിപ്പോള്‍ അനായാസം ഫ്രഞ്ച് വായിക്കാനും സംസാരിക്കാനും സാധിക്കും. ഫ്രഞ്ച് ഭാഷയോട് ഒരിക്കലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത ഇയാള്‍ തലക്കടിയേറ്റ ശേഷം വളരെ ഒഴുക്കോടെ ഫ്രഞ്ച് കൈകാര്യം ചെയ്യുന്നത് ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചിരിക്കുകയാണ്.
ഫ്രഞ്ചുകാരെപ്പോലെ ഫ്രഞ്ച് സിനിമകള്‍ കാണാനും പുസ്തകങ്ങളും കോമിക്കുകളും വായിക്കാനും ഇദ്ദേഹത്തിന് സാധിക്കുന്നുണ്ട്. തന്റെ വായനയും സംസാരവും അടക്കം ഫ്രഞ്ച് ഭാഷയിലേക്ക് മാറിയെങ്കിലും തന്റെ മാതൃഭാഷയായ ഇറ്റാലിയനില്‍ എഴുതാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. ഫ്രഞ്ച് ഭക്ഷണമാണ് ഇദ്ദേഹത്തിന് ഇപ്പോള്‍ കഴിക്കാന്‍ താല്‍പ്പര്യം.
തലക്ക് അടിയേറ്റ ശേഷം അക്ഷരാര്‍ത്ഥത്തില്‍ ഇദ്ദേഹം ഫ്രഞ്ച് പൗരനായി മാറിക്കഴിഞ്ഞു എന്നര്‍ഥം. തലക്ക് അടിയേറ്റതിനെ തുടര്‍ന്ന് മസ്തിഷ്കത്തിന് ഉണ്ടായ കംപള്‍സീവ് ഫോറിന് ലാംഗ്വേജ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് ഈ അജ്ഞാതന്റെ ഫ്രഞ്ച് പ്രേമത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല