സ്വന്തം ലേഖകന്‍: ഹാരിപോട്ടര്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത, നോവല്‍ പരമ്പരയുടെ നാടക രൂപം വരുന്നു. ലോകമെങ്ങുമുള്ള കുട്ടികളുടെ ഭാവനയില്‍ വിപ്ലവം സൃഷ്ടിച്ച ഹാരിപോട്ടര്‍ നോവല്‍ പരമ്പരയുടെ പ്രഥമ നാടകാവിഷ്കാരം ജൂലൈയില്‍ അരങ്ങേറും. ലണ്ടനിലെ പാലസ് തിയറ്ററിലാണ് നാടകത്തിന്റെ ആദ്യ പ്രദര്‍ശനം അരങ്ങേറുക.
പരമ്പരയിലെ ‘ഹാരിപോട്ടര്‍ ആന്‍ഡ് ദ കഴ്സ്ഡ് ചൈല്‍ഡ്’ എന്ന ഭാഗമാണ് നാടകമായി അവതരിപ്പിക്കുക. ജെ.കെ. റൗളിങ്ങിന്റെ കഥയില്‍ സംവിധായകന് ജാക് നോണ്‍ ഭേദഗതിവരുത്തി അവതരിപ്പിക്കുന്ന നാടകത്തില്‍ ജാമി പാര്‍കര്‍ നായക വേഷമണിയും. പാര്‍കറുടെ അഭിനയപാടവം അനുപമമാണെന്ന് റിഹേഴ്സല്‍ വീക്ഷിക്കാനത്തെിയ റൗളിങ് വിലയിരുത്തി.
ഹാരിയുടെ റോള്‍ പാര്‍കര്‍ തന്മയത്വത്തോടെ അവതരിപ്പിച്ചു കണ്ടതില്‍ ഏറെ സംതൃപ്തി ഉണ്ടെന്നും റൗളിങ് അറിയിച്ചു. വില്പനയില് റെക്കോഡ് സൃഷ്ടിച്ചെങ്കിലും മന്ത്രവാദത്തിന് അമിത പ്രാധാന്യം നല്കുന്നതിനാല് ഹാരിപോട്ടര്‍ പരമ്പരക്കെതിരെ കത്തോലിക്ക സഭ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ എല്ലാ വിശര്നങ്ങള്ക്കും അതീതമായി ലോകമെങ്ങും പോട്ടര്‍ തരംഗം പടരുകയും ചെയ്തു. പുസ്തക പരമ്പരയുടെ ചലച്ചിത്രാവിഷ്ക്കാരങ്ങളെല്ലാം ഹോളിവുഡിലെ എല്ലാലത്തേയും പണംവാരിപ്പടങ്ങളുടെ പട്ടികയില്‍ ഇടം നേടുകയും ചെയ്തു. നാടകവും ആ വിജയ ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല