സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് കൊല്‍ക്കത്തയില്‍ അന്തരിച്ചു. ഇന്ത്യയിലെ ബോഡി ബില്‍ഡിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്ന മനോഹര്‍ ഐച്ചാണ് 102 മത്തെ വയസില്‍ കൊല്‍ക്കത്തയില്‍ അന്തരിച്ചത്. ഇന്ത്യയുടെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്‌സ് കൂടിയായിരുന്നു മനോഹര്‍ ഐച്ച്.
1952 ല്‍ മിസ്റ്റര്‍ യൂണിവേഴ്‌സ് ഗ്രൂപ്പ് മൂന്നിലാണ് അദ്ദേഹം വിജയിച്ചത്. ഇന്നത്തെ ബംഗ്ലാദേശിലെ കോമില്ല ജില്ലയിലെ ദാമതി എന്ന ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബോഡി ബില്‍ഡിങ്ങില്‍ മൂന്ന് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ വ്യക്തികൂടിയാണ് മനോഹര്‍.
1942 ല്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നാണ് അദ്ദേഹം പരിശീലനം ആരംഭിച്ചത്. 4 അടി 11 ഇഞ്ച് (ഏകദേശം 1.50 മീറ്റര്‍) ഉയരം മാത്രമുള്ളതു കൊണ്ട് പോക്കറ്റ് ഹെര്‍ക്കുലീസ് എന്നാണ് മനോഹര്‍ അറിയപ്പെട്ടിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല