സ്വന്തം ലേഖകന്‍: പാരീസ് പ്രളയം, കരകവിഞ്ഞ സീന്‍ നദി പിന്‍വാങ്ങുന്നു, പ്രധാന കേന്ദ്രങ്ങള്‍ തുറന്നു. ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ സീന്‍ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് മൂന്നു ദിവസമായി അടച്ചിട്ടിരുന്ന പ്രശസ്തമായ ലുവ്ര്! മ്യൂസിയം ഉള്‍പ്പടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു.
മൂന്ന് ദശകത്തിനിടയിലെ ഏറ്റവും വലിയ പ്രളയത്തെത്തുടര്‍ന്ന് ലുവര്‍ മ്യൂസിയം, ഏതാനും ട്രെയിന്‍ സ്‌റ്റേഷനുകള്‍ എന്നിവ മൂന്നു ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. മുപ്പത് വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്. മെട്രോ സ്‌റ്റേഷനുകളും സുപ്രധാന കേന്ദ്രങ്ങളുമെല്ലാം വെള്ളത്തിലായി.
ലൂവ്രേ, ഓര്‍സെ തുടങ്ങിയ മ്യൂസിയങ്ങളിലെ അപൂര്‍വവും വിലപിടിപ്പുള്ളതുമായ വസ്തുക്കള്‍ എല്ലാം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ലുവ്രേ മ്യൂസിയം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. സീനിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെയാണ് പ്രളയ ഭീതി മൂലം മാറ്റിപ്പാര്‍പ്പിച്ചത്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഫ്രാന്‍സിലേതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും സീന്‍ നദിയിലെ വെള്ളം ഇറങ്ങിത്തുറങ്ങിയതോടെ ജനജീവിതം പതിയെ സാധാരണ ഗതിയിലേക്ക് മടങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല