സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കളി പഠിപ്പിക്കാന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ഡയറക്ടറും മുന്‍ നായകനുമായി തിളങ്ങിയ രവി ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയതായി വെളിപ്പെടുത്തി. 18 മാസം ടീമിനൊപ്പം ഡയറക്ടറായി പ്രവര്‍ത്തിച്ച രവി ശാസ്ത്രി ട്വന്റി 20 ലോകകപ്പ് അവസാനിച്ചതോടെയാണ് ടീമുമായുള്ള കരാര്‍ പൂര്‍ത്തിയാക്കിയത്.
ഇമെയില്‍ വഴിയാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് രവി ശാസ്ത്രി മാധ്യങ്ങളോട് പറഞ്ഞു. മുഖ്യ പരിശീലകനെ ആവശ്യപ്പെട്ടു കൊണ്ട് ടീം മാനേജ്മെന്റ് നല്കിയ പരസ്യത്തില്‍ പറയുന്ന എല്ലാ മാനദണ്ഡങ്ങളും താന്‍ പാലിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യ പരിശീലകന് ബി.സി.സി.ഐ നിര്‍കര്‍ഷിക്കുന്ന എല്ലാ യോഗ്യതകളും തനിക്കുണ്ട്. അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. മറ്റ് കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍ പരിശീലകന് കുടിയായ സന്ദീപ് പാട്ടീലാണ് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന മറ്റൊരു പ്രമുഖന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല