സ്വന്തം ലേഖകന്‍: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെ ലക്ഷ്യമിട്ട ഭീകരാക്രമണ പദ്ധതി തകര്‍ത്തു, ഫ്രഞ്ച് പൗരന്‍ അറസ്റ്റില്‍. ടൂര്‍ണമെന്റിനിടയില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട ഫ്രഞ്ച് പൗരനെ അറസ്റ്റു ചെയ്തതായി യുക്രൈന്‍ എസ്.ബി.യു സെക്യൂരിറ്റി ഏജന്‍സി വെളിപ്പെടുത്തി.
കഴിഞ്ഞ മാസം യുക്രൈനും പോളണ്ടിന്റെയും അതിര്‍ത്തിയില്‍ നിന്നാണ് ഗ്രിഗോയിര്‍ എം എന്നു പേരുള്ള 25 കാരനെ അറസ്റ്റ് ചെയ്തതെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശവിരുദ്ധ പ്രചാരണങ്ങളില്‍ ആകൃഷ്ടനായ ഈ യുവാവ് യൂറോ മത്സരങ്ങള്‍ക്കിടെ 15 ഓളം സ്ഥലങ്ങളില്‍ ആക്രമണം ലക്ഷ്യമാക്കിയാണ് എത്തിയത്.
ഇയാളില്‍ നിന്നും നിരവധി തോക്കുകളും ഡിറ്റണേറ്ററുകളും 125 കിലോഗ്രാം ടി.എന്‍.ടിയും പിടിച്ചെടുത്തതായി എസ്.ബി.യു മേധാവി അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഇയാള്‍ എസ്.ബി.യുവിന്റെ നിരീക്ഷണത്തിലായിരുന്നു. മെയ് 21നാണ് ഇയാളെ എസ്.ബി.യു അറസ്റ്റു ചെയ്തത്.
ഈ മാസം 11 മുതല്‍ ജൂലൈ 10 വരെ നടക്കുന്ന യൂറോ കപ്പിലെ പ്രധാന മത്സരങ്ങള്‍ യൂറോപിലെ പത്ത് രാജ്യങ്ങളിലായാണ് നടക്കുക. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഓരോ വേദികളിലും ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല