1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2016

സ്വന്തം ലേഖകന്‍: റംസാന്‍ നോമ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തി ചൈന, ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍, കുട്ടികള്‍ എന്നിവര്‍ റംസാന്‍ നോമ്പില്‍ പങ്കെടുക്കരുതെന്ന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടു. വര്‍ഷങ്ങളായി റംസാന്‍ കാലത്ത് സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കാറുണ്ട്. ഒപ്പം ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.

ഇതു സംബന്ധിച്ച നോട്ടീസുകള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, സ്‌കൂളുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും മോസ്‌കുകളില്‍ പ്രവേശിച്ച് മതപരമായ ചടങ്ങുകള്‍ അനുഷ്ഠിക്കുന്നതിനും വിലക്കുണ്ട്.

ഉയ്ഘര്‍ മുസ്‌ലീകളുടെ സംഘടനയായ വേള്‍ഡ് ഉയ്ഘര്‍ കോണ്‍ഗ്രസ് നീക്കത്തെ അപലപിച്ചു. ബെയ്ജിംഗ് നേതൃത്വത്തിന്റെ ഭരണത്തെ ഇസ്‌ലാം അട്ടിമറിക്കുമെന്നാണു ചൈനയുടെ ഭീതിയെന്നു സംഘടനാ വക്താവ് ദില്‍ക്‌സത് റക്‌സിത് പറഞ്ഞു. എന്നാല്‍, ഏതൊരു കാലഘട്ടത്തേക്കാളും അധികം മതസ്വാതന്ത്ര്യം രാജ്യം ഇപ്പോള്‍ നല്‍കുന്നുണ്ടെന്നു ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ തിരിച്ചടിച്ചു.

മുസ്‌ലീം ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്നും മതപരമായ ചടങ്ങുകള്‍ നന്നായി നടക്കുന്നുണ്ടെന്നു പ്രാദേശിക സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.