സഖറിയ പുത്തന്‍കളം: ഈ മാസം 25ന് കവന്രടിയിലെ കണക്ഷന്സ് സ്പോര്‍ട്സ് സെന്ററില്‍ നടത്തപ്പെടുന്ന യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്റ്റല്‍ ജൂബിലി വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രഭാതം മുതല്‍ സായാഹ്നം വരെ രുചികരമായ വിഭവങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാണ്.
രുചികരമായ വിഭവങ്ങള്‍ക്ക് പ്രശസ്തിയാര്‍ജിച്ച കെറ്ററിംഗിലെ ജോമോന്റെ നേതൃത്വത്തിലുള്ള സെപ്സി നെസ്റ്റാണ് എല്ലാവര്ക്കും സ്വദേശിയ വിഭവങ്ങള്‍ തയാറാക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി പ്രത്യേക വിഭവങ്ങളാണ് ജോമോന്റെ നേതൃത്വത്തില്‍ തയാറാക്കുന്നത്. കേരളീയ ഭഷണമായ ഉഴുന്നുവട, ദോശ, കപ്പ ബിരിയാണി എന്നിങ്ങനെ വിവിധങ്ങളാകുന്ന നിരവധി കൊതിയൂറുന്ന ഭക്ഷണ വിഭവങ്ങള്‍ ഫുഡ് സ്റ്റാളില്‍ മിതമായ വിലയ്ക്ക് ലഭ്യമാണ്.
ഇതേസമയം കണ്വന്ഷന് ഹാളിന്റെ വിശാലമായ മൈതാനത്ത് യുകെകെസിഎയുടെ 50 യൂണിറ്റുകള്‍ റാലിക്കായി അണിനിരക്കുമ്പോള്‍ യുകെ ദര്‍ശിക്കാന്‍ പോകുന്ന ഏറ്റവും വര്‍ണശബളമായ റാലിയായിരിക്കും നടക്കാന്‍ പോവുക. ഇത്തവണ എവര്‍റോളിംഗ് ട്രോഫികൂടി ഏര്‍പ്പെടുത്തിയതോടുകൂടി യൂണിറ്റുകളില്‍ തകൃതിയായ ഒരുക്കങ്ങളാണ് നടക്കുന്നത്.
കണ്‍വന്‍ഷന്റെ വിജയത്തി പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തികോട്, ഉപദേശക സമിതി അംഗങ്ങളായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല