സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍, ആണവ വിതരണ ഗ്രൂപ്പ് (എന്‍.എസ്.ജി) അംഗത്വത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ. ഒപ്പം മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ല്‍ അംഗത്വമുറപ്പാക്കിനായതും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന നേട്ടമായി. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്ത ഇന്ത്യക്ക് എന്‍.എസ്.ജിയില്‍ പ്രവേശനം നല്‍കരുതെന്ന ചൈന അടക്കമുള്ളവരുടെ വാദം തള്ളിയാണ് അമേരിക്ക നിലപാട് വ്യക്തമാക്കിയത്.
എന്‍.എസ്.ജിയിലേക്കുള്ള കടന്നുവരവോടെ ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യ കൂടുതല്‍ ഗൗരവമായ സമീപനം സ്വീകരിക്കുമെന്ന് അമേരിക്ക വിലയിരുത്തുന്നു. സിവില്‍ ആണവ കരാറും ദീര്‍ഘകാല സഹകരണവും ആണവ സുരക്ഷിതത്വത്തില്‍ ഇന്ത്യയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്ന് യു.എസ്. സഹ സുരക്ഷാ ഉപദേഷ്ടാവ് ബഞ്ചമിന്‍ റോഡ്‌സ് പറഞ്ഞു.
ഊര്‍ജ ആവശ്യങ്ങള്‍ക്കായുള്ള ആണവ ഇന്ധനത്തിന്റെ തടസമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ നിലവില്‍ 48 രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍.എസ്.ജിയിലെ അംഗത്വം ഇന്ത്യക്കു പ്രയോജനപ്പെടും. മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ ഗ്രൂപ്പി(എം.ടി.സി.ആര്‍)ലെ അംഗത്വം മിസൈല്‍ സാങ്കേതികവിദ്യാ രംഗത്തെ നേട്ടമായി. 34 രാജ്യങ്ങളാണ് എം.ടി.സി.ആറിലുള്ളത്.
ഈ വര്‍ഷം സോളില്‍ ചേരുന്ന ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ഔദ്യോഗികമായി അംഗത്വം ലഭിക്കും. ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ക്കാനുള്ള സമയം ഇന്നലെ പൂര്‍ത്തിയായി. ആരും എതിര്‍പ്പ് അറിയിക്കാതിരുന്നതോടെയാണ് ഇന്ത്യ അംഗത്വം ഉറപ്പിച്ചത്. എം.ടി.സി.ആര്‍. അംഗമെന്ന നിലയില്‍ ഇന്ത്യക്കു മിസൈല്‍ സാങ്കേതികവിദ്യ വാങ്ങാന്‍ കഴിയും. മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഡ്രോണുകളും സ്വന്തമാക്കാം. ബ്രഹ്‌മോസ് അടക്കമുള്ള മിസൈലുകള്‍ വില്‍ക്കാണുള്ള അനുമതിയും അംഗത്വത്തിലൂടെ ഇന്ത്യ സ്വന്തമാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല