1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2016

സ്വന്തം ലേഖകന്‍: വിശുദ്ധ റമദാന്‍, സൗദി ജയിലുകളിലെ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നു. റമദാന്‍ മാസാചരണം പ്രമാണിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പില്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിഞ്ഞിരുന്ന തടവുകാരെ മോചിപ്പിച്ചു. മദീനയില്‍ 391 പേരും ഹായില്‍ മേഖലയില്‍ 72 പേരും മക്കയില്‍ 62 തടവുകാരും തായിഫില്‍ 60 പേരും കിഴക്കന്‍ പ്രവശ്യയായ ദമാമില്‍ 23 പേരും മോചിതരായി.

മദീനയില്‍ മോചിപ്പിക്കപ്പെട്ടവരില്‍ 217 വിദേശികളും 156 സ്വദേശികളും ഉള്‍പ്പെടും. ഇവരില്‍ 18 പേര്‍ വനിതകളാണ്. കൂടുതല്‍ കുറ്റവാളികളുടെ കേസ് ഫയല്‍ പഠിച്ചു വരികയാണെന്നും വിദേശികളും സ്വദേശികളുമായ തടവുകാര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുമോ എന്ന് പരിശോധിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ചെറിയ കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്കാണ് പൊതുമാപ്പിന്റെ പ്രയോജനം ലഭിക്കുന്നത്. അര്‍ഹരായവരെ കണ്ടെത്തുന്നതിന് ദിവസങ്ങളോളം കേസ്ഫയല്‍ പഠിച്ച ശേഷമാണ് ഇതിനായി രൂപീകരിച്ച കമ്മറ്റി ആദ്യഘട്ടത്തില്‍ ഇത്രയും പേരെ മോചിപ്പിച്ചത്. ഇന്ത്യക്കാര്‍ അടക്കമുളള നിരവധി പ്രവാസികളാണ് റമദാന്‍ കാലത്തെ ഈ ആനുകൂല്യം കാത്ത് സൗദി ജയിലുകളില്‍ കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.