സ്വന്തം ലേഖകന്‍: നാറ്റോ സഖ്യസേന പോളണ്ടില്‍ സൈനീകാഭ്യാസം തുടങ്ങി, നടപടി റഷ്യക്ക് മുന്നറിയിപ്പ് നല്‍കാന്‍. ആനാക്കോണ്ട 16 എന്ന് പേരിട്ടിരിക്കുന്ന സൈനീകാഭ്യാസം റഷ്യയുടെ ഉക്രൈനിലെ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന നടപടിയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഉക്രൈനിലെ റഷ്യയുടെ നടപടി യൂറോപ്യന്‍ രാജ്യങ്ങളെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. നിരവധി വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും പങ്കെടുത്ത സൈനീകാഭ്യാസത്തില്‍ നാറ്റോയുടെ 20 സഖ്യരാഷ്ട്രങ്ങളില്‍ നിന്നുള്ള 30,000 ഭടന്മാരും അണിനിരന്നു.
അമേരിക്കയില്‍ നിന്നും 14,000 സൈനീകരാണ് അഭ്യസത്തില്‍ പങ്കെടുത്തത്. ഫിന്‍ലാന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ നല്ലെരു വിഭാഗം സേനാഗംങ്ങളും അഭ്യാസത്തില്‍ എങ്കെടുത്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനൊരു അഭ്യാസം റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ കാരണമാകും എന്നാണ് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഇത്തരം സൈനികാഭ്യാസത്തിലൂടെ ലക്ഷ്യമിട്ടത് പോളണ്ടിന്റെ സൈന്യത്തെ ശക്തിപ്പെടുത്തനാണെന്ന് അമേരിക്കന്‍ സേനാ വക്താവ് വ്യക്തമാക്കി. സൈനിക നടപടിയോട് റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല