സ്വന്തം ലേഖകന്‍: ഇവനാണ് കെനിയയെ മൊത്തം മൂന്നു മണിക്കൂര്‍ ഇരുട്ടിലാക്കിയ വിരുതനായ കുരങ്ങന്‍. ഒരു കുരങ്ങന്റെ കുസൃതി മൂലം ഇന്നലെ കെനിയ മുഴുവന്‍ ഇരുട്ടിലായി. രാജ്യത്ത് വൈദ്യുതി മുടങ്ങന്‍ കാരണം കുരങ്ങനാണെന്ന് വെളിപ്പെടുത്തിയത് കെനിയയിലെ പവര്‍ ജനറേഷന്‍ കമ്പനിയാണ്.
മധ്യകെനിയയിലെ ഗിതാരു പവര്‍ സ്‌റ്റേഷനിലായിരുന്നു കുരങ്ങന്‍ കയറി വിളയാടിയത്. പവര്‍ സ്‌റ്റേഷനിലെ കെട്ടിടത്തിനു മുകളില്‍ കയറിയ കുരങ്ങ് താഴെ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീഴുകയായിരുന്നു. കുരങ്ങ് വീണതിനെ തുടര്‍ന്ന് പവര്‍ സ്‌റ്റേഷനിലെ മെഷീനുകള്‍ പ്രവര്‍ത്തന രഹിതമായി. തുടര്‍ന്ന് 180 മെഗാവാട്ട് വൈദ്യുതിയാണ് പ്ലാന്റില്‍ നഷ്ടമായത്.
പ്ലാന്റിലെ വൈദ്യുതി നഷ്ടം നീണ്ട മൂന്ന് മണിക്കൂര്‍ രാജ്യം മുഴുവന്‍ ഇരുട്ടിലാകുന്നതിന് കാരണമാകുകയും ചെയ്തു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ മൂന്ന് മണിക്കൂര്‍ വേണ്ടി വന്നു. എന്നാല്‍ ട്രാന്‍സ്‌ഫോര്‍മറിലേക്ക് വീണ കുരങ്ങന് എന്തു സംഭവിച്ചു എന്നത് പവര്‍ ജനറേഷന്‍ കമ്പനി വ്യക്തമാക്കിയില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല