സ്വന്തം ലേഖകന്‍: ‘സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച് ടൂര്‍ പോയ ലോകത്തിലെ ആദ്യ അനിയന്’, കലാഭവന്‍ മണിയുടെ സഹോദരനെ പരിഹസിച്ച് വീണ്ടും തരികിട സാബു. മണിയുടെ മരണത്തിനു ശേഷം അനിയന് ആര്.എല്‍.വി രാമകൃഷ്ണന് സ്വന്തം ഫേസ്ബുക്കില്‍ ഇട്ട വിനോദ യാത്രയുടെ ഫോട്ടോകളും കമന്റും സ്ക്രീന്‍ ഷോട്ടുകളെടുത്താണ് തരികിട സാബു രംഗത്തെത്തിയിരിക്കുന്നത്.
ഒരു ചിത്രത്തോടൊപ്പം ഇവിടെ ഭയങ്കര കാറ്റാണ് എപ്പോഴും. മുണ്ട് ഉടുത്തത് അബദ്ധമായിപ്പോയി, ജീന്‍സ് ഇട്ടാ മതിയായിരുന്നു എന്ന കുറിപ്പും രാമകൃഷ്ണന് എഴുതിച്ചേര്‍ത്തിരുന്നു. ഈ പോസ്റ്റ് എടുത്താണ് സാബു രാമകൃഷ്ണനെ പരിഹസിക്കുന്നത്. സഹോദരന്റെ മരണത്തില്‍ സങ്കടം കാരണം ടൂറിന് പോയ ലോകത്തെ ആദ്യത്തെ അനിയന് എന്ന കുറിപ്പോടെയാണ് സാബു മോന് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
മരത്തില്‍ ചാടിത്തൂങ്ങുന്നതും പാറമുകളിലിരിക്കുന്നതും കാറ്റ് കൊള്ളുന്നതുമായ രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലെ പടങ്ങള്‍ സ്ക്രീന്‍ ഷോട്ടെടുത്ത് പോസ്റ്റ് ചെയ്യുകയാണ് സാബു ചെയ്തിരിക്കുന്നത്.
നേരത്തെ രാമകൃഷ്ണനേയും മണിയുടേയും ഭാര്യയേയും കളിയാക്കി സാബു പോസ്റ്റിട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് സാബുവിനേയും ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്യണമെന്ന് രാമകൃഷ്ണന് ആവശ്യപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നത്. മണിയുടെ മരണത്തില്‍ അന്ന് കൂടെയുണ്ടായിരുന്ന താരങ്ങളെ സംശയമുണ്ടെന്ന് രാമകൃഷ്ണന് പറഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല