സ്വന്തം ലേഖകന്‍: ഇന്ത്യയുടെ എന്‍.എസ്.ജി അംഗത്വത്തിന് പൂര്‍ണ പിന്തുണയുമായി മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ. ഊര്‍ജോത്പാദന രംഗത്തും ശാസ്ത്രസാങ്കേതിക രംഗത്തും ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവനിരായുധീകരണം, നിര്‍വ്യാപനം എന്നീ അജണ്ടകളില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കുള്ള പ്രതിബദ്ധത മൂലമാണ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചതെന്നും മെക്‌സിക്കന്‍ പ്രസിഡന്റ് പറഞ്ഞു. മെക്‌സിക്കോ ഇന്ത്യയുടെ താല്‍പര്യം തിരിച്ചറിയുന്നുണ്ടെന്നും എന്‍.എസ്.ജിയില്‍ അംഗത്വത്തിന് പിന്തുണ അറിയിച്ചതില്‍ നന്ദിയുണ്ടെന്നും മോഡി പറഞ്ഞു.
ഊര്‍ജമേഖലയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് മെക്‌സിക്കോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ആണവ വിതരണ ഗ്രൂപ്പിലും സാങ്കേതിക വിദ്യാ നിയന്ത്രണ സംവിധാനത്തിലും അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് യു.എസ് നേരത്തെ പിന്തുണ അറിയിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല