1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2016

സ്വന്തം ലേഖകന്‍: സ്ത്രീപീഡനങ്ങള്‍ക്കെതിരെ ഇതുവരെ കാണാത്ത പ്രതിഷേധവുമായി ബ്രസീല്‍, കടല്‍ത്തീരത്ത് വിരിച്ചത് 420 അടിവസ്ത്രങ്ങള്‍. ബ്രസീലിലെ കോപ്പകബാന തീരത്താണ് പ്രതിഷേധ സൂചകമായി അടിവസ്ത്രങ്ങള്‍ വരിച്ചത്. റിയോ ഡീ ജനീറോയില്‍ 33 പേരാല്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരിക്കു വേണ്ടിയും സ്ത്രീ പീഡനത്തിന് എതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രതിഷേധത്തിന്റെയും ഭാഗമായിട്ടായിരുന്നു ഈ പ്രതിഷേധ പ്രകടനം.

ബ്രസീലില്‍ ഓരോ 72 മണിക്കൂറിലും 420 സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായാണ് കണക്ക്. ഇത് സൂചിപ്പിക്കുന്നതിനായാണ് 420 അടിവസ്ത്രങ്ങള്‍ കടല്‍തീരത്ത് പ്രദര്‍ശിപ്പിച്ചത്. ചുവപ്പും വെളുപ്പും കളറുകളുള്ള അടിവസ്ത്രങ്ങളാണ് കടല്‍തീരത്ത് വിരിച്ചത്. ഞങ്ങള്‍ നിശബ്ദരാകില്ല എന്ന് എഴുതിയ പോസ്റ്ററുകളും കടല്‍തീരത്ത് പ്രത്യക്ഷപ്പെട്ടു.

മേയ് 28 നാണ് പതിനാറുകാരിയായ പെണ്‍കുട്ടിയെ 33 പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഇതിന് പിന്നാലെ നിരവധി പ്രതിഷേധ പ്രകടനങ്ങളാണ് ബ്രസീലില്‍ നടക്കുന്നത്. 2014 കാലഘട്ടത്തില്‍ ബ്രസീലില്‍ 50,000 പീഡനങ്ങള്‍ നടന്നതായാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ പുറത്തറിയാത്ത പീഡനങ്ങള്‍ ഇതില്‍ കൂടുതലുണ്ടാകാമെന്ന് അധികൃതര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.