സ്വന്തം ലേഖകന്‍: ആഗോള സമാധാന സൂചികയില്‍ ഇന്ത്യ പിന്നോട്ടടിച്ചു, കിട്ടിയത് 141 മത്തെ സ്ഥാനം. അതും കലാപ ബാധിത പ്രദേശങ്ങളായ ബുറുണ്ടിക്കും സെര്‍ബിയക്കും ബുര്‍കിനഫാസോക്കും പിന്നിലാണെന്നതും കൗതുകരമായി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സ് ആന്‍ഡ് പീസ് (ഐ.ഇ.പി) എന്ന സംഘടനയാണ് 163 രാജ്യങ്ങളുടെ ആഗോള സമാധാന സൂചിക പുറത്തിറക്കിയത്.
ഇന്ത്യക്ക് 141 മത്തെ സ്ഥാനം നല്കുന്ന പട്ടിക ഏറ്റവും സമാധാനമുള്ള രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത് ഐസ്ലന്‍ഡിനെയാണ്. തൊട്ടുപിറകെ ഡെന്മാര്ക്കും ഓസ്ട്രിയയും സ്ഥാനം പിടിച്ചു. സമാധാനം ഏറ്റവും കുറവുള്ള രാജ്യം സിറിയയാണ്. ഒപ്പം ദക്ഷിണ സുഡാനും ഇറാഖും അഫ്ഗാനിസ്ഥാനും സോമാലിയയും തീരെ സമാധാനമില്ലാത്ത രാജ്യങ്ങളായി പട്ടികയില്‍ ഇടംനേടി.
പട്ടികയില്‍ 13 ആം സ്ഥാനത്തുള്ള ഭൂട്ടാനാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്നില്‍. ഇന്ത്യ അഞ്ചും പാകിസ്താന് ആറും സ്ഥാനത്താണുള്ളത്. സൂചികയില്‍ പാകിസ്താന് 153 ആം സ്ഥാനത്താണ്. മുന്‍വര്‍ഷത്തെക്കാള്‍ ഇന്ത്യ സൂചികയില്‍ രണ്ട് സ്ഥാനം മുന്നിലത്തെിയെങ്കിലും മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഏറെ പുറകിലായിപ്പോയതായി സൂചിക വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല