സ്വന്തം ലേഖകന്‍: സീസണ്‍ സമയത്ത് യാത്രാക്കൂലി കൂട്ടുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. പകരം കമ്പനികള്‍ക്കിടയിലെ ആരോഗ്യകരമായ മത്സരം യാത്രാനിരക്ക് പിടിച്ചുനിര്‍ത്തുമെന്നും പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു പറഞ്ഞു.
നിരക്ക് വര്‍ധന തടയുക സങ്കീര്‍ണ വിഷയമാണ്. ഇതിന് ലളിത പരിഹാരമില്ല. കമ്പനികള്‍ക്കിടയിലെ മത്സരമാണ് നിരക്ക് പിടിച്ചുനിര്‍ത്തുന്നത്. യാത്രാനിരക്ക് നിയന്ത്രിക്കുന്നത് ഉചിതമായ നടപടിയല്ല. ലാഭകരമല്ലെന്ന കാരണം ഉയര്‍ത്തിക്കാട്ടി വിമാന കമ്പനികള്‍ സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതിന് അത് വഴിതെളിക്കുമെന്ന് മന്ത്രി പറഞ്ഞു.
ചുരുങ്ങിയത് 3000 കോടി ചെലവഴിച്ച് നിര്‍മിച്ച വിമാനത്താവളങ്ങളില്‍ ഇപ്പോഴും സര്‍വിസുകള്‍ ആരംഭിച്ചിട്ടില്ല. ഈ വിമാനത്താവളങ്ങളില്‍ സര്‍വിസുകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെ ലക്ഷ്യത്തിന് നിരക്ക് നിയന്ത്രണം തിരിച്ചടിയാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സീസണ്‍ സമയത്ത് പ്രവാസികളെ പിഴിയുന്ന വിമാന കമ്പനികളുടെ നിരക്കു വര്‍ധന നിയന്ത്രിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല