സ്വന്തം ലേഖകന്‍: തുര്‍ക്കിയിലെ ഹഗിയ സോഫിയ പള്ളിയില്‍ ഖുറാന്‍ പാരായണം, തുര്‍ക്കിയും ഗ്രീസും ഇടയുന്നു. ഒരിക്കല്‍ ക്രിസ്തീയ പള്ളിയായിരിക്കുകയും പിന്നീട് മോസ്‌ക്കായി മാറുകയും ചെയ്ത തുര്‍ക്കിയിലെ ഹഗിയാ സോഫിയയില്‍ റംസാന്‍ വൃതത്തിന്റെ ഭാഗമായി നടത്തുന്ന ഖുറാന്‍ വായനയാണ് ഗ്രീസിനും തുര്‍ക്കിക്കും ഇടയിലെ പുതിയ ഉരസലിന് കാരണമായിരിക്കുന്നത്.
റംസാന്‍ ആരംഭിച്ചതോടെ പരിപാടിക്കെതിരെ ഗ്രീസ് രംഗത്തെത്തി. ബൈസന്റൈന്‍ സാമ്രാജ്യകാലത്ത് തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലെ പ്രശസ്തമായ കത്തീഡ്രലായിരുന്ന ഹഗിയാ സോഫിയ 15 ആം നൂറ്റാണ്ടില്‍ ഓട്ടോമാന്‍ തുര്‍ക്കികള്‍ മോസ്‌ക്കായി മാറ്റുകയായിരുന്നു.
ലോക പൈതൃക സംസ്‌ക്കാരത്തെ മുസ്ലീം ആചാരത്തിന്റെ ഭാഗമാക്കാനുള്ള തുര്‍ക്കിയുടെ നീക്കം യാഥാര്‍ത്ഥ്യത്തോടുള്ള അനീതിയാണെന്നും ബഹുമാനക്കുറവുമാണെന്നും ഗ്രീസ് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ഹഗിയാ സോഫിയയില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് മുസ്ലീങ്ങള്‍ കഴിഞ്ഞ മാസം ഇവിടെ സംഘടിച്ചിരുന്നു.
താഴുകള്‍ തകര്‍ത്ത് ഹഗിയാസോഫിയ തുറക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. റംസാന്‍ മാസത്തില്‍ ഇവിടെ നിന്നുള്ള റംസാന്‍ നോമ്പാചരണം തുര്‍ക്കി റേഡിയോയും ടെലിവിഷന്‍ കോര്‍പ്പറേഷനും സംപ്രേഷണം ചെയ്യുന്നുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല