1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2016

സ്വന്തം ലേഖകന്‍: എട്ടായിരത്തോളം വിദേശ പൗരന്മാരെ വധിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി, ഇരകളുടെ പട്ടിക പുറത്തായി. ഭീകരര്‍ പുറത്തുവിടുന്ന ഏക്കാലത്തെയും വലിയ ഹിറ്റ്‌ലിസ്റ്റ് ആണീത്. 8,318 പേരെ വധിക്കുമെന്ന് ഭീഷണി മുഴക്കുന്ന പട്ടികയില്‍ 7,800 ഓളം അമേരിക്കന്‍ പൗരന്മാരും കനേഡിയന്‍, ഓസ്‌ട്രേലിയന്‍, യൂറോപ്യന്‍ പൗരന്മാരും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.എസ്.ഐ.എസ് ആഭിമുഖ്യമുള്ള യുണൈറ്റഡ് സൈബര്‍ ഖലീഫത്ത് ഹാക്കര്‍മാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോരുത്തരുടേയും വിലാസവും ഇമെയില്‍ വിലാസവും ഹാക്കര്‍മാര്‍ ഒരു രഹസ്യ മെസേജിംഗ് ആപ് സര്‍വീസ് വഴി പുറത്തുവിടുകയായിരുന്നു. ഐ.എസ് അനുകൂലികളോട് പട്ടികയില്‍ ഉള്‍പ്പെട്ടവരെ പിന്തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തണമെന്നും മുസ്ലീംകള്‍ക്കു വേണ്ടി പ്രതികാരം ചെയ്യാനാണ് ഇവരെ വധിക്കുന്നതെന്നും സന്ദേശത്തില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പട്ടികയില്‍ 7,848 അമേരിക്കകാരും 312 കനേഡിയന്‍ പൗരന്മാരും 39 ബ്രിട്ടീഷുകാരും 69 ഓസ്‌ട്രേലിയന്‍ പൗരന്മാരുമാണുള്ളത്. ബെല്‍ജിയം, ബ്രസീല്‍, ചൈന, ഇസ്‌തോനിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഗ്വാട്ടിമാല, ഇന്തോനീഷ്യ, അയര്‍ലന്റ്, ഇസ്രയേല്‍, ഇറ്റലി, ജമൈക്ക, ന്യൂസിലാന്‍ഡ്, ട്രിനിഡാഡ്, തബാഗോ, ദക്ഷിണ കൊറിയ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പട്ടികയിലുണ്ട്.

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവര്‍ ഏറെയും സാധാരണക്കാരോ സൈനികരോ ആണെന്നാണ് കരുതുന്നത്. ഇവരിലെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം എന്താണെന്ന് വ്യക്തമല്ല. വൊകാട്ടീവ് എന്ന വെബ്‌സൈറ്റിന് ലഭിച്ച പട്ടികയിലെ പേരുവിവരങ്ങള്‍ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.