1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2016

സ്വന്തം ലേഖകന്‍: പാതിരാത്രി സീരിയല്‍ നടിയുടെ വീട്ടില്‍ കേസന്വേഷണം, പുത്തന്‍കുരിശ് എസ്.ഐയെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. അസമയത്ത് തിരുവാണിയൂര്‍ വെങ്കിടയിലെ സീരിയല്‍ നടിയുടെ വീട്ടിലത്തെിയ പുത്തന്‍കുരിശ് എസ്.ഐ സജികുമാറിനെയാണ് നാട്ടുകാര്‍ കൈയേറ്റം ചെയ്തത്. വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

തുടര്‍ച്ചയായ ദിവസങ്ങളില്‍ എസ്.ഐ ഇവിടെ വന്ന് മടങ്ങുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വീട് വളയുകയായിരുന്നു. പുറത്തത്തെിയ എസ്.ഐയെ ജനക്കൂട്ടം കൈകാര്യം ചെയ്യുകയും ചെയ്തു. രാത്രി പന്ത്രണ്ട് മണിയോടെ പുത്തന്‍കുരിശ് സി.ഐ റെജി കുന്നിപറമ്പന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തത്തെിയാണ് എസ്.ഐയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

നാട്ടുകാര്‍ മര്‍ദിച്ചതായി ആരോപിച്ച് സീരിയല്‍ നടിയുടെ മാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് പരാതി നല്‍കുന്നതിനായി നടിയും മാതാവും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സ്റ്റേഷനിലത്തെിയിരുന്നു. ഈ പരാതിയില്‍ അന്വേഷണം നടത്തുന്നതിനാണ് എസ്‌ഐ വീട്ടിലത്തെിയതെന്നാണ് പൊലീസ് പറയുന്നത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുത്തന്‍കുരിശിലത്തെിയ എസ്.ഐക്കെതിരെ വ്യാപക പരാതികളാണുയര്‍ന്നിരുന്നത്. വഴിയാത്രക്കാരെ പോലും അസഭ്യം വിളിക്കുന്നതും മര്‍ദിക്കുന്നതും പതിവായതോടെ നാട്ടുകാര്‍ നിരവധി പരാതികളും നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.