ഹൈഡ്രജന്‍ ഉപയോഗിച്ച് കാര്‍ എന്ന് പറയുമ്പോള്‍ തന്നെ ഒരു പൊട്ടിത്തെറിയാണ് പലരും കണ്ടിരുന്നത്. പരിസ്ഥിതി മലിനീകരണം കുറയുമെന്നതൊക്കെ ശരിയാണ് എങ്കിലും എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഈ ഇന്ധനവും നിറച്ച് എങ്ങനെ കാര്‍ ഓടിക്കും എന്നതായിരുന്നു പലരുടേയും സംശയം. എന്നാല്‍ ഈ രംഗത്ത് പരീക്ഷണം നടത്തുന്നവരെ തളര്‍ത്താന്‍ ഇത്തരം പേടിപ്പെടുത്തലുകള്‍ക്ക് ആയിട്ടില്ല.
ഹൈഡ്രജന്‍ കാര്‍ നിര്‍മ്മിക്കാനുള്ള തങ്ങളുടെ പദ്ധതി ജര്‍മന്‍ ഓട്ടോ കമ്പനിയായ മെഴ്‌സിഡസ് ബെന്‍സ് വെളിപ്പെടുപ്പെടുത്തുമ്പോള്‍ ഈ രംഗത്ത് നടന്ന പരീക്ഷണങ്ങള്‍ വിജയം കാണുന്നു എന്നു തന്നെയാണ് വ്യക്തമാകുന്നത്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഹൈഡ്രജന്‍ കാര്‍ നിര്‍മ്മിക്കാനുള്ള അടിത്തറ രൂപപ്പെടുത്താനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. പുകയ്ക്ക് പകരം വെള്ളമാണ് ഹൈഡ്രജന്‍ കാര്‍ പുറത്തുവിടുക. അതിനാല്‍ പരിസരം എപ്പോഴും വൃത്തിയായി തന്നെ കിടക്കും.
പിന്നെ പൊട്ടിത്തെറിക്കുമോ എന്ന് പേടിക്കുകയേ വേണ്ട. ഇത്തരം പൊട്ടിത്തെറികള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യ മേഴ്‌സിഡസ് വികസിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പറയാന്‍ അവര്‍ തയ്യാറായിട്ടില്ല.
ഇതുകൊണ്ടൊന്നും പ്രശ്‌നങ്ങള്‍ തീരില്ല എന്ന സൂചയാണ് ലഭിക്കുന്നത്. കാറിലെ ഹൈഡ്രജന്‍ തീര്‍ന്നുപോയാല്‍ ഫില്ല് ചെയ്യാനെവിടെപ്പോകും. ഹൈഡ്രജന്‍ പമ്പുകള്‍ നിര്‍മ്മിക്കാം പക്ഷേ അവിടെ പൊട്ടിത്തെറി ഒഴിവാക്കാനെന്ത് ചെയ്യും. അതിനും കമ്പനി തന്നെ സാങ്കേതിക വിദ്യ കണ്ടെത്തേണ്ടിവരും. എന്തായാലും കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് മേഴ്‌സിഡസ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇറങ്ങുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല