സ്വന്തം ലേഖകന്‍: പ്രശസ്ത അമേരിക്കന്‍ പോപ്പ് ഗായിക ക്രിസ്റ്റീന ഗ്രിമ്മി യുവാവിന്റെ വെടിയേറ്റു മരിച്ചു. യു.എസ് ടാലന്റ് ഷോയായ ദി വോയ്‌സിലൂടെ ലോക ശ്രദ്ധ നേടിയ ഗായിക ക്രിസ്റ്റീന ഗ്രിമ്മിയെ ഓര്‍ലാന്‍ഡോയിലെ ഒരു സ്റ്റേജ് പരിപാടിക്കിടെയാണ് യുവാവ് വെടിവെച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ക്രിസ്റ്റീനയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഇന്നലെ പ്രാദേശിക സമയം 10.30 ഓടെയായിരുന്നു സംഭവം. പരിപാടി കഴിഞ്ഞതിന്? ശേഷം സ്‌റ്റേജിന് പിന്നില്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്നതിനിടെയായിരുന്നു അക്രമി നിറയൊഴിച്ചത്.ഗായികയെ വെടിവെച്ച ശേഷം അക്രമിയും സ്വയം വെടിവെച്ച് മരിച്ചു.
പുലര്‍ച്ചെയോടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ മരണം സ്ഥിരീകരിച്ചത്. സംഭവം നടക്കുമ്പോള്‍ ക്രിസ്റ്റീനയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. ദി വോയ്‌സ് ഷോയിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന ക്രിസ്റ്റീന അമേരിക്കകത്തും പുറത്തും നിരവധി ആരാധകരുള്ള ഗായികായിരുന്നു.
ഫ്‌ലോറിഡയില്‍ നിന്നുള്ള 27 കാരന്‍ കെവിന്‍ ജെയിംസ് ലോയ്ബില്‍ എന്നയാളാണ് കൊലപാതകിയെന്ന് ഓര്‍ലാണ്ടോ പോലീസ് പിന്നീട് വ്യക്തമാക്കി. എന്നാല്‍ ലോയ്ബില്ലിനെക്കുറിച്ചോ കൊലയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചോ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല