സ്വന്തം ലേഖകന്‍: പെറുവില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെയ്കോ ഫുജിമോറി തകര്‍ന്നിടിഞ്ഞു, പെഡ്രോ പബ്ലോ കുസിന്‍സ്കി അധികാരത്തിലേക്ക് . കുസിന്‍സ്കിയുടെ വിജയം അംഗീകരിക്കുന്നതായി മുഖ്യ എതിരാളിയും പോപ്പുലര്‍ ഫോഴ്സ് പാര്‍ട്ടി നേതാവുമായ കെയ്കോ ഫുജിമോറി വ്യക്തമാക്കി.
‘വെറുപ്പിനെ അനുകൂലിക്കുന്നവരുടെ’ പിന്തുണയാണ് കുസിന്സ്കിക്ക് ലഭിച്ചിരിക്കുന്നത്. തങ്ങള്‍ ശക്തമായ പ്രതിപക്ഷത്തെ നയിക്കും. ജനാധിപത്യ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ഫലം അംഗീകരിക്കുകയാണെന്നും ഫുജിമോറി വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കി.
മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫുജിമോറിയുടെ മകളാണ് നാല്പതുകാരിയായ കെയ്കോ. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കുസിന്‍സ്കി 50.1% വോട്ടും കെയ്കോ 49.9% വോട്ടും നേടിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം ഏറെ അതിശയകരമാണെന്ന് കുസിന്‍സ്കി മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഏറെ മുന്നേറ്റം നടത്തിയ ഫുജിമോറിക്ക് പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളാണ് തിരിച്ചടിയായത്. കെയ്കോയുടെ പിതാവും അഴിമതിക്കേസില്‍ തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല